Webdunia - Bharat's app for daily news and videos

Install App

കരീബിയൻ ചിക്കൻ ഒന്ന് പരീക്ഷിച്ചാലോ...

Webdunia
തിങ്കള്‍, 23 ഏപ്രില്‍ 2018 (17:29 IST)
കോണ്ടിനന്‍റല്‍ വിഭവങ്ങള്‍ റസ്റ്റോറന്‍റില്‍ നിന്നു മാത്രമേ കഴിക്കാവൂ എന്നൊന്നുമില്ല. സ്വയം ഒരു കൈനോക്കാവുന്നതാണ്. ഇതാ കരീബിയന്‍ ചിക്കന്‍. 
 
ചേര്‍ക്കേണ്ടവ:
 
ചിക്കന്‍ എല്ലുനീക്കിയത് 1 കിലോ
എണ്ണ 1/2 കപ്പ്
പച്ചമുളക് 3-4
മല്ലിയില ആവശ്യത്തിന്
പഴുത്ത തക്കാളി 2
ഉപ്പ് 2 ടേബിള്‍ സ്പൂണ്‍
സോയാ സോസ് 3 ടേബിള്‍ സ്പൂണ്‍
ഗാര്‍ലിക് പൌഡര്‍ 1 ടേബിള്‍ സ്പൂണ്‍ 
മുളകുപൊടി 2 ടേബിള്‍ സ്പൂണ്‍
നാരങ്ങാനീര്‍ 1/2 കപ്പ്
ചെറിയ ഉള്ളി 1 കപ്പ്
 
ഉണ്ടാക്കേണ്ടവിധം:
 
നന്നായി കഴുകിയ ചിക്കന്‍ നാരങ്ങാനീര്‍ ഒഴിച്ച് ഇളക്കിവയ്ക്കുക. നാരങ്ങാനീര് ചിക്കനില്‍ പിടിച്ചുകഴിഞ്ഞ് ഉപ്പ്, ഗാര്‍ലിക് പൌഡര്‍, സോയാ സോസ്, മുളകുപൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. ഉള്ളിയും തക്കാളിയും അരിഞ്ഞുവയ്ക്കുക. ഇവ ചിക്കന്‍ കൂട്ടില്‍ ഇളക്കി ചേര്‍ക്കുക. എണ്ണ തിളപ്പിച്ച് കഷ്ണങ്ങള്‍ ബ്രൌണ്‍ നിറമാകുന്നതു വരെ വറുക്കുക. കഷ്ണങ്ങള്‍ തിരിച്ചുമറിച്ചുമിട്ട് വറുത്തെടുക്കുക. ചിക്കന്‍ കൂട്ട് പച്ചമുളക്, മല്ലിയില,എന്നിവ ചേര്‍ത്ത് വഴറ്റുക. വളരെ ചെറിയ തീയില്‍ കൂട്ട് വഴറ്റിയെടുക്കുക. ആവശ്യമെങ്കില്‍ വാങ്ങിയ ശേഷം കെച്ചപ്പ് ചേര്‍ക്കുക.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments