ദോശ മാവ് പുളിക്കാന്‍ ഇതാണ് പ്രധാന കാരണം; ശ്രദ്ധിച്ചാല്‍ മതി

ദോശമാവ് തയ്യാറാക്കുന്ന പാത്രത്തില്‍ ഒരു തുള്ളി പോലും വെള്ളം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം

രേണുക വേണു
തിങ്കള്‍, 7 ജൂലൈ 2025 (12:35 IST)
Dosa Batter

മാവ് പുളിച്ചാല്‍ ദോശയുടെ രുചി മാറുമെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമല്ലോ..! മാവ് ഒരല്‍പ്പം പുളിച്ചാല്‍ തന്നെ ദോശയുടെ സ്വാഭാവിക രുചി മാറുന്നു. ദോശമാവ് പുളിച്ചു പോകാതിരിക്കാന്‍ ചില ടിപ്സുകള്‍ പരീക്ഷിച്ചു നോക്കൂ. 
 
ദോശമാവ് തയ്യാറാക്കുന്ന പാത്രത്തില്‍ ഒരു തുള്ളി പോലും വെള്ളം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. വെള്ളത്തിന്റെ സാന്നിധ്യം ദോശമാവ് പുളിക്കാന്‍ കാരണമാകും. മാവ് പുളിച്ചു പോകാതിരിക്കാന്‍ അല്‍പ്പം പഞ്ചസാര ചേര്‍ക്കാവുന്നതാണ്. പഞ്ചസാരയുടെ സാന്നിധ്യം അമിത പുളിയെ ഇല്ലാതാക്കുന്നു. 
 
ദോശമാവ് നല്ലതുപോലെ പുളിച്ചെങ്കില്‍ അതിലേക്ക് അല്‍പ്പം അരിമാവ് ചേര്‍ത്തു നോക്കൂ. ഇത് മാവിന്റെ പുളി കുറയ്ക്കുന്നു. ദോശമാവ് ഒരിക്കലും ചൂടുള്ള സ്ഥലത്ത് സൂക്ഷിക്കരുത്. ആവശ്യത്തിനുള്ള മാവ് എടുത്ത ശേഷം ഉടനെ തന്നെ ബാക്കിയുള്ളത് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ചൂടുള്ള കാലാവസ്ഥയില്‍ ദോശമാവ് പുളിച്ചു പോകുന്നു. ദോശമാവില്‍ ഉഴുന്ന്, ഉലുവ എന്നിവയുടെ അളവ് കൂടിയാലും പുളിപ്പ് വരും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണാല്‍ ട്രെയിനിലെ അപായച്ചങ്ങല വലിക്കരുത്; പിഴയും തടവും ഉള്ള കുറ്റം

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് ഈ 5 ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടോ? ഉടന്‍ ചികിത്സ തേടുക

ലോകത്തിലെ ഏറ്റവും അപകടകരമായ തൊഴിലുകള്‍; ജീവിക്കാന്‍ വേണ്ടി ജീവന്‍ പണയം വയ്ക്കുന്നവര്‍

മദ്യപിക്കുന്നതിനൊപ്പം ഈ സാധനങ്ങള്‍ ഒരിക്കലും കഴിക്കരുത് ! കൂടുതല്‍ അപകടം

ഗര്‍ഭിണിയായാല്‍ ചിലര്‍ക്ക് വയര്‍ കാണില്ല, ഇതിന്റെ കാരണം അറിയാമോ

അവോക്കാഡോ നല്ലതാണ്, പക്ഷെ ചിലര്‍ക്ക് ദോഷമാണ്!

അടുത്ത ലേഖനം
Show comments