Select Your Language

Notifications

webdunia
webdunia
webdunia
webdunia

5 മിനിറ്റിൽ നിങ്ങൾക്കൊരു ഹെൽത്തി ബ്രേക്ക്‌ഫാസ്റ്റ് ഉണ്ടാക്കാം, 'ഓട്സ്-ബാനാന' മാജിക്!

Easy breakfast recipe,Healthy morning recipes,Tasty breakfast ideas,Quick breakfast recipe, ബ്രെയ്ക്ക്ഫാസ്റ്റ് റെസിപ്പി,ഹെൽത്തി ബൗൾ,പ്രഭാതഭക്ഷണം
Oats Banana Bowl
നിങ്ങള്‍ ഒരു ജോലി ചെയ്യുന്ന അമ്മയാകട്ടെ വിദ്യാര്‍ഥിനിയാകട്ടെ വീട്ടമ്മയാകട്ടെ നിങ്ങളുടെ ആരോഗ്യത്തിന് നല്ലതായ ദിവസം എനര്‍ജറ്റിക്കായി നിലനിര്‍ത്തുന്ന ഒരു ഹെല്‍ത്തി ബ്രെയ്ക്ക് ഫാസ്റ്റ് നിങ്ങള്‍ക്ക് ആവശ്യമാണ്. അങ്ങനെയൊരു ബ്രെയ്ക്ക് ഫാസ്റ്റ് 5 മിനിറ്റ് കൊണ്ട് ഉണ്ടാക്കാന്‍ സാധിക്കുമെങ്കിലോ. അങ്ങനെയെങ്കില്‍ നമുക്ക് ഓട്‌സ് ബനാന ബൗള്‍ പരിചയപ്പെടാം.
 
 
 
 ആവശ്യമായ ചേരുവകള്‍:
 
ഒന്ന് കപ്പ് ക്വിക്ക് കുക്ക് ഓട്‌സ്
 
പാതി കപ്പ് പാല്‍ (ആവശ്യാനുസരണം ആല്‍മണ്ട്/സോയാ പാല്‍ ഉപയോഗിക്കാം)
 
പകുതി പച്ചപ്പഴം (Banana) - ചെറുതായി മുറിച്ചത്
 
ഒരു സ്പൂണ്‍ തേന്‍
 
കുറച്ച് ബദാം, കിസ്മിസ്, ചിയാ സീഡ്‌സ്
 
 
 തയ്യാറാക്കുന്ന വിധം:
 
ഒരു ബൗളില്‍ ഓട്‌സ് എടുക്കുക.
 
അതില്‍ പാല്‍ ചേര്‍ത്ത്, മൈക്രോവേവില്‍ അല്ലെങ്കില്‍ ചെറിയ പാനില്‍ 2 മിനിറ്റ് ചൂടാക്കുക.
 
ചൂടായ ശേഷം, അതില്‍ മുറിച്ച പഴം ചേര്‍ക്കുക.
 
ഒരു സ്പൂണ്‍ തേന്‍, കുറച്ച് ബദാം, കിസ്മിസ്, ചിയാ സീഡ്‌സ് ചേര്‍ക്കുക.
 
എല്ലാം നന്നായി ഇളക്കി ചേര്‍ക്കുക - ഇതാണ് സ്മാര്‍ട്ട് ബ്രേക്ക്ഫാസ്റ്റ്!
 
ഓട്സ് ബനാന
 
ഫൈബര്‍, പ്രോട്ടീന്‍, നാച്ചുറല്‍ ഷുഗര്‍ - എല്ലാം സമന്വയിപ്പിച്ചതാണ് ഈ ഹെല്‍ത്ത് ബൗള്‍.വണ്ണം കുറയ്ക്കാനും, ഗ്ലൂക്കോസ് ലെവല്‍ നിയന്ത്രിക്കാനും നിങ്ങളുടെ ദിവസത്തിന് ആവശ്യമായ ഊര്‍ജം നല്‍കാനും ഇത് അനുയോജ്യമാണ്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫാറ്റി ലിവർ: ശരീരം ആദ്യമെ സൂചന തരും, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്