Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫാറ്റി ലിവർ: ശരീരം ആദ്യമെ സൂചന തരും, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

Fatty liver early symptoms,Signs of liver fat buildup,Fatty liver disease warning signs,Liver health issues,ഫാറ്റി ലിവറിന്റെ ലക്ഷണങ്ങൾ,കുഴപ്പമുള്ള കരളിന്റെ അടയാളങ്ങൾ,ഫാറ്റി ലിവർ രോഗം മലയാളം,കരളിലെ കൊഴുപ്പ്

അഭിറാം മനോഹർ

, ഞായര്‍, 29 ജൂണ്‍ 2025 (12:50 IST)
പൊതുവെ മദ്യപാനികള്‍ക്ക് വരുന്ന അസുഖമായാണ് ഒരു കാലം വരെയും ഫാറ്റി ലിവര്‍ കരുതപ്പെട്ടിരുന്നത്. എന്നാല്‍ ജീവിതശൈലി മാറിയതോടെ ഫാറ്റി ലിവര്‍ എന്നത് സര്‍വസാധാരണമായി മാറിയിരിക്കുകയാണ്. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം എന്ന പേരിലാണ് മദ്യപാനികളല്ലാത്തവര്‍ക്ക് വരുന്ന ഫാറ്റി ലിവറിനെ വിശേഷിപ്പിക്കുന്നത്. വളരെ നിശബ്ദമായി വരുന്ന അസുഖം കരളിന് കാര്യമായ തകരാറുകള്‍ വരുന്നതോടെയാണ് പുറത്തേക്ക് ലക്ഷണങ്ങള്‍ പ്രകടമാക്കുക.
 
കരളില്‍ കൊഴുപ്പ് അടിയുന്നത് മൂലമാണ് ഫാറ്റി ലിവര്‍ ഉണ്ടാവുക. അമിതമായ വണ്ണം, മെറ്റബോളിസത്തിലെ തകരാറുകള്‍ എന്നിവ മൂലം ഇതുണ്ടാകാം. ഇന്ത്യയില്‍ 30 മുതല്‍ 40 ശതമാനം പേര്‍ക്ക് രോഗമുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ഫാറ്റി ലിവറിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ എന്തെല്ലാമെന്ന് അറിയാം.
 
 അമിതമായുള്ള ക്ഷീണം
 
വിട്ടുമാറാത്ത കടുത്ത ക്ഷീണവും കുറഞ്ഞ ഊര്‍ജവും കരള്‍ രോഗത്തിന്റെ ലക്ഷണങ്ങളാണ്. കരള്‍ നന്നായി പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ ശരീരത്തില്‍ പോഷണങ്ങള്‍ സംസ്‌കരിക്കാന്‍ കഴിയാതെ വരികയും വിഷവസ്തുക്കള്‍ ശരീരത്തില്‍ നിന്നും പുറം തള്ളാന്‍ കഴിയാതെ വരികയും ചെയ്യുന്നു. ഇതാണ് ക്ഷീണത്തിന് കാരണമാകുന്നത്.
 
അടിവയറ്റിലെ കൊഴുപ്പ്
 
അമിതവണ്ണമില്ലാത്തവരില്‍ പോലും കാണുന്ന അടിവയറ്റിലെ കൊഴുപ്പ് ഫാറ്റി ലിവറിന്റെ ലക്ഷണമാകാം. ഭക്ഷണനിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും ഈ കൊഴുപ്പടിയല്‍ നിയന്ത്രിക്കേണ്ടതായുണ്ട്
 
 കഴുത്തിന്റെ മടക്കിലും കക്ഷങ്ങളിലും ചര്‍മ്മം ഇരുണ്ട നിറത്തിലേക്ക് മാറുന്നത് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗത്തിന്റെ സൂചനയാണ്. രക്തപരിശോധനയില്‍ ട്രൈഗ്ലിസറൈഡ് തോത് ഉയരുന്നതും കരള്‍ രോഗത്തിന്റെ അടയാളമാണ്. അകാരണമായി ഭാരം വര്‍ധിക്കുന്നതും വ്യായാമം ചെയ്തും ഭാരം കുറയാത്തതും ഫാറ്റി ലിവറിന്റെ ലക്ഷണമാകാം. ഹോര്‍മോണുകളെ നിയന്ത്രിക്കാനുള്ള കരളിന്റെ ശേഷി കുറയ്ക്കുന്നത് മൂലമാകാം ഇങ്ങനെ സംഭവിക്കുന്നത്. ബാല്‍ പരിശോധനകളില്‍ എഎല്‍ടി, എഎസ്ടി തോതുകള്‍ ഉയരുന്നതും ഫാറ്റി ലിവര്‍ സൂചനയാണ്. എയറോബിക് വ്യായാമങ്ങളും സ്‌ട്രെങ്ത് വ്യായാമങ്ങളും ഫാറ്റി ലിവര്‍ കുറയ്ക്കാന്‍ സഹായിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ മൂന്ന് സമയങ്ങളില്‍ കുട്ടികളെ അബദ്ധത്തില്‍ പോലും ശകാരിക്കരുത്, അത് അവരെ ആഴത്തില്‍ മുറിവേല്‍പ്പിക്കും