രുചിയിലല്ല, ഗുണത്തിലാണ് കാര്യം; ഇറച്ചി കറിയില്‍ ഇഞ്ചി നിര്‍ബന്ധമായും ചേര്‍ക്കുക

ദഹനക്കേടിന് ഇഞ്ചി വളരെ നല്ലതാണ്

രേണുക വേണു
ചൊവ്വ, 20 മെയ് 2025 (13:05 IST)
നമ്മുടെ അടുക്കളയിലെ നിത്യോപയോഗ സാധനമാണ് ഇഞ്ചി. കറികള്‍ക്ക് രുചി പകരാന്‍ മാത്രമല്ല ഇഞ്ചിക്ക് ഒട്ടേറെ ആരോഗ്യ ഗുണങ്ങളും ഉണ്ട്. ഇഞ്ചിയില്‍ ഒരുപാട് തരത്തിലുള്ള ആല്‍ക്കലോയ്ഡ് അടങ്ങിയിട്ടുണ്ട്. ഈ ആല്‍ക്കലോയ്ഡുകളാണ് പലവിധ ഗുണങ്ങളും നല്‍കുന്നത്. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ ജിഞ്ചറോള്‍. 
 
ദഹനക്കേടിന് ഇഞ്ചി വളരെ നല്ലതാണ്. ദഹിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായ ഇറച്ചി വിഭവങ്ങള്‍ പാകം ചെയ്യുമ്പോള്‍ നിര്‍ബന്ധമായും ഇഞ്ചി ചേര്‍ക്കണം. ഇഞ്ചിനീരും നാരങ്ങാനീരും ചാലിച്ച് കുടിക്കുന്നത് ദഹനക്കേടും ഗ്യാസ്ട്രബിളും കുറയാന്‍ നല്ലതാണ്. 
 
ഇഞ്ചിനീരില്‍ ഉപ്പ് ചേര്‍ത്ത് കഴിക്കുന്നത് വയറുവേദന മാറാന്‍ സഹായിക്കും. സന്ധി വേദന, എല്ല് തേയ്മാനം, നീര് എന്നിവയ്‌ക്കെല്ലാം ഇഞ്ചി വളരെ ഫലപ്രദമാണ്. 
 
ഇഞ്ചിനീരും സമം നല്ലെണ്ണയും കാച്ചി ആഴ്ചയില്‍ രണ്ട് ദിവസം തലയില്‍ തേച്ചു കുളിച്ചാല്‍ ജലദോഷവും തലവേദനയും മാറികിട്ടും. ഇഞ്ചിനീരില്‍ ജീരകവും കുരുമുളകും സമം ചേര്‍ത്ത് കഴിച്ചാല്‍ പുളിച്ചുതികട്ടല്‍, അരുചി എന്നിവ മാറികിട്ടും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

അതിരാവിലെ ബന്ധപ്പെടുമ്പോള്‍ ശരീരത്തിനു ലഭിക്കുന്ന ഗുണങ്ങള്‍ അറിയുമോ?

പഴങ്ങളില്‍ കാല്‍സ്യം കാര്‍ബൈഡ് ചേര്‍ത്തിട്ടുണ്ടെങ്കില്‍ എങ്ങനെ തിരിച്ചറിയാം

പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് ദോഷമോ?

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പേരയ്ക്ക ഇഷ്ടമാണോ? ശൈത്യകാലത്ത് ഇത് കഴിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് നോക്കാം

അടുത്ത ലേഖനം
Show comments