രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നത് മുതൽ ദഹനത്തെ സഹായിക്കുന്നതിന് വരെ മികച്ചതാണ് ഇഞ്ചിയും വെളുത്തുള്ളിയും. എല്ലാ വീടുകളിലും വളരെ സുലഭമായി ഉപയോഗിക്കുന്നതാണ് ഇഞ്ചിയും വെളുത്തുള്ളിയും. ഇതിൻ്റെ ആരോഗ്യ ഗുണങ്ങൾ വളരെ വലുതുമാണ് പ്രശസ്തവുമാണ്. ദഹന പ്രശ്നങ്ങൾക്കുള്ള പരിഹാരം ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. പല രോഗങ്ങൾക്കും മരുന്നുകളായും ഇത് ഉപയോഗിക്കാറുണ്ട്. പരമ്പരാഗത വൈദ്യത്തിൽ മരുന്നായി ഇവ രണ്ടും ഉപയോഗിക്കാറുണ്ട്. ഇവ രണ്ടും ഒരുമിച്ച് ഉപയോഗിക്കുന്നത് ഇതിൻ്റെ ഗുണങ്ങൾ കുറയ്ക്കുമോ?
ദഹനം മെച്ചപ്പെടുത്താൻ ഏറെ നല്ലതാണ് ഇഞ്ചി. നല്ല മണവും രുചിയുമുണ്ട് ഇഞ്ചിയ്ക്ക്. ആൻ്റിഓക്‌സിഡൻ്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുള്ള ജിഞ്ചറോൾ പോലുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഓക്കാനം, പേശി വേദന എന്നിവയ്ക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഇഞ്ചി സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
നല്ല രുചിക്കും മണത്തിനും പേരുകേട്ടതാണ് വെളുത്തുള്ളി. ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന സംയുക്തങ്ങളാലും ഇത്നി സമ്പുഷ്ടമാണ്. വെളുത്തുള്ളിയിലെ അല്ലിസിൻ അതിൻ്റെ പല ആരോഗ്യ ഗുണങ്ങൾക്കും കാരണമാകുന്നു. വെളുത്തുള്ളിക്ക് ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ, ആൻ്റിഫംഗൽ ഗുണങ്ങളുണ്ടെന്ന് അറിയപ്പെടുന്നു. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്താനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.
ഇവ ഒരുമിച്ച് ഉപയോഗിക്കുന്നത് ഗുണം കുറയ്ക്കുമോ എന്ന് പലർക്കും സംശയമുണ്ട്. ഇതൊരു തെറ്റായ ധാരണയാണ്. ഇവ രണ്ടും ഒരുമിച്ച് ഉപയോഗിക്കുന്നത് ഇതിൻ്റെ ഗുണങ്ങൾ ഇരട്ടിയാക്കും. ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിപ്പിച്ചാൽ ഇതിൻ്റെ ആൻ്റി ഓക്സിഡൻ്റ് ഗുണങ്ങൾ വർധിപ്പിക്കും.