കറിവയ്ക്കാന്‍ പച്ചക്കറി അരിയുന്നത് ഇങ്ങനെയാണോ?

കനം കുറച്ച് അരിയുമ്പോള്‍ പച്ചക്കറികളിലെ ഈര്‍പ്പവും സ്വാഭാവിക നിറവും നഷ്ടമാകുന്നു

രേണുക വേണു
വ്യാഴം, 3 ജൂലൈ 2025 (13:27 IST)
Vegetable Chopping

ശരീരത്തിനു ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും നല്‍കുന്നതില്‍ പച്ചക്കറികള്‍ക്ക് വലിയ പങ്കുണ്ട്. എന്നാല്‍ കറി വയ്ക്കുന്നതിനായി പച്ചക്കറി അരിയുമ്പോള്‍ നാം കാണിക്കുന്ന അശ്രദ്ധ ഈ പോഷകങ്ങള്‍ നഷ്ടമാകാന്‍ കാരണമാകുന്നു. പച്ചക്കറി കൂടുതല്‍ ഭംഗിയുള്ളതാക്കാന്‍ നന്നായി കനം കുറച്ച് അരിയുന്ന പ്രവണത നമുക്കിടയില്‍ ഉണ്ട്. കനം കുറച്ച് അരിയുമ്പോള്‍ പച്ചക്കറിയുടെ പോഷകങ്ങള്‍ കൂടുതല്‍ നഷ്ടമാകാന്‍ കാരണമാകും. നന്നായി കനം കുറച്ച് അരിയുമ്പോള്‍ പച്ചക്കറികളുടെ സ്വാഭാവികത നഷ്ടപ്പെടുന്നു. 
 
കനം കുറച്ച് അരിയുമ്പോള്‍ പച്ചക്കറികളിലെ ഈര്‍പ്പവും സ്വാഭാവിക നിറവും നഷ്ടമാകുന്നു. എല്ലാ പച്ചക്കറികളുടെയും തൊലി കളയണമെന്നോ അരിയണമെന്നോ ഇല്ല. തക്കാളി, വെള്ളരി, ഉരുളക്കിഴങ്ങ്, വഴുതനങ്ങ എന്നിവയുടെ തൊലിയും ഭക്ഷ്യയോഗ്യമാണ്. നന്നായി കഴുകി ഉപയോഗിക്കണമെന്ന് മാത്രം. തൊലി കളഞ്ഞ ശേഷമോ അരിഞ്ഞ ശേഷമോ പച്ചക്കറി കഴുകരുത്. 
 
പച്ചക്കറി തൊലി കളഞ്ഞോ അരിഞ്ഞോ വെച്ച ശേഷം ഒന്നും രണ്ടും മണിക്കൂര്‍ കഴിഞ്ഞ് കറിവയ്ക്കുന്ന ശീലം ഒഴിവാക്കുക. അരിഞ്ഞ പച്ചക്കറി കൂടുതല്‍ സമയം പുറത്ത് വയ്ക്കുമ്പോള്‍ അതിലെ പോഷകങ്ങള്‍ നഷ്ടമാകും. വളരെ ചെറുതായി അരിഞ്ഞാല്‍ പച്ചക്കറി വേവാന്‍ കൂടുതല്‍ സമയം ആവശ്യമായി വരും. മാത്രമല്ല പകുതി വേവില്‍ പച്ചക്കറി കഴിക്കുന്നതാണ് പോഷകങ്ങള്‍ കൃത്യമായി ആഗിരണം ചെയ്യാന്‍ വേണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പക്ഷിപ്പനിപ്പനി മൂലം കോഴിയിറച്ചിയും മുട്ടയും കഴിക്കാന്‍ പേടിയാണോ, ഇക്കാര്യങ്ങള്‍ അറിയണം

അതിരാവിലെ ബന്ധപ്പെടുമ്പോള്‍ ശരീരത്തിനു ലഭിക്കുന്ന ഗുണങ്ങള്‍ അറിയുമോ?

പഴങ്ങളില്‍ കാല്‍സ്യം കാര്‍ബൈഡ് ചേര്‍ത്തിട്ടുണ്ടെങ്കില്‍ എങ്ങനെ തിരിച്ചറിയാം

പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് ദോഷമോ?

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments