അനായാസം വിളയിപ്പിക്കാവുന്ന ഒന്നാണ് പച്ചമുളക് നമുക്ക് വീട്ടുവളപ്പിൽ. അനുഗ്രഹ, ഉജ്ജ്വല, ജ്വാലാസഖി, ജ്വാലമുഖി, വെള്ളായണി സമൃദ്ധി, അതുല്യ എന്നിങ്ങനെ പല ഇനങ്ങളുണ്ട്. കൃത്യമായ പരിപാലനത്തിലൂടെ ശാസ്ത്രീയമായി ചെയ്‌താൽ നല്ല ലാഭമുണ്ടാക്കാൻ കഴിയുന്ന ഒരു കൃഷിരീതിയാണിത്. പച്ചമുളക് നടേണ്ടത് എങ്ങനെയെന്ന് നോക്കാം.
നന്നായി ഉണങ്ങിയ ചാണകപ്പൊടി നല്ല പൊടിയാക്കി മണ്ണിൽ ചേർക്കുക
നന്നായി മണ്ണിളക്കയശേഷം വിത്തു പാകുക
നിത്യേന വെള്ളം തളിച്ചു കൊടുക്കണം
ഒരു മാസമാകുമ്പോൾ തൈകൾ പറിച്ചുനടാറാകും
മണ്ണ് നന്നായി ഇളക്കി നനച്ച് പാകപ്പെടുത്തുക
തൈകൾ വെച്ചുപിടിപ്പിച്ച് മൂന്നുനാലുദിവസം തണൽ നൽകണം
പത്തു ദിവസത്തിനു ശേഷം കാലിവളം, എല്ലുപൊടി എിന്നിവ നൽകാം
പിന്നീട് ചാണകം കലക്കിയതും ഗോമൂത്രവും എട്ടിരട്ടി വെള്ളവും ചേർത്ത് വളമായി ഒഴിക്കുക
വേനൽ ഒഴിച്ചുള്ള സമയങ്ങളിൽ നനയ്ക്കണമെന്നില്ല