ഹൃദയത്തെ ആരോഗ്യമുള്ളതും സുരക്ഷിതമാക്കിയും നിലനിര്‍ത്തേണ്ടത് ആരോഗ്യകരമായ ജീവിതത്തിന് എപ്പോഴും ആവശ്യമാണ്. ഓക്‌സിജന്‍ അടങ്ങിയ രക്തം എല്ലാ അവയവങ്ങളിലും എത്തിക്കുന്ന ഹൃദയത്തിന് പല വെല്ലുവിളികളും നേരിടേണ്ടതായി വരുന്നു. ഹൃദയധമനികളില്‍ രക്തം കട്ട പിടിക്കുക എന്നത് അവയില്‍ ഒന്നാണ്. മരുന്നുകള്‍ ആവശ്യമാണെങ്കിലും ധമനികളില്‍ രക്തം കട്ടപിടിക്കുന്നത് തടയാന്‍ ചില ഭക്ഷണങ്ങള്‍ സഹായിക്കുന്നു. ചുവപ്പ് നിറത്തിലുള്ള ചില ഭക്ഷണങ്ങള്‍ ഹൃദയത്തിന് വളരെയേറെ നല്ലതാണ്. അവയേതെല്ലാമെന്ന് നോക്കാം.
തക്കാളിയിലെ ലൈക്കോപ്പീന്‍ ധാരാളം അടങ്ങിയിരിക്കുന്നു. കൊളസ്‌ട്രോളും ഇന്‍ഫ്‌ളേഷനും കുറയ്ക്കാന്‍ സഹായിക്കുന്ന ശക്തിയേറിയ ആന്റി ഓക്‌സിഡന്റാണ് ലൈക്കോപ്പീന്‍. തക്കാളി സലാഡില്‍ ചേര്‍ത്തോ വേവിച്ചോ കഴിക്കുന്നത് നല്ലതാണ്.
വിറ്റാമിന്‍ എയും സിയും അടങ്ങിയ ചുവന്ന കാപ്‌സിക്കം രക്തക്കുഴലുകളെ ആരോഗ്യമുള്ളതാക്കുന്നു. ക്യാപ്‌സിക്കത്തിലെ ആന്റി ഓക്‌സിഡന്റുകള്‍ ധമനികളുടെ ബ്ലോക്കേജിന് കാരണമാകുന്ന ഓക്‌സീകരണ സമ്മര്‍ദ്ദം തടയുന്നു. രക്തം ശുദ്ധീകരിക്കാന്‍ ബീറ്റ്റൂട്ടും സഹായിക്കുന്നു. നൈട്രേറ്റ് ധാരാളമടങ്ങിയ ബീറ്റ്റൂട്ട് രക്തക്കുഴലുകളുടെ വിസ്താരം കൂട്ടുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
മാതളത്തിലെ പോളിഫിനോളുകള്‍ ഇന്‍ഫ്‌ളേഷന്‍ കൊളസ്‌ട്രോള്‍ എന്നിവ കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ജ്യൂസ് ആക്കിയും മാതളനാരങ്ങ കഴിക്കാം. പക്ഷാഘാത സാധ്യത കുറയ്ക്കാനും മാതളത്തിന് സാധിക്കും. ആന്റി ഓക്‌സിഡന്റായ റെസ്വെറാട്രോള്‍ അടങ്ങിയ മുന്തിരിയും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായകമാണ്. ആന്റി ഓക്‌സിഡന്റുകള്‍ ധാരളമടങ്ങിയ ചെറിപഴങ്ങളും ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. നാരുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ റാസ്‌ബെറിയും ഹൃദയത്തിന് നല്ലതാണ്.