Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉണക്കമീന്‍ രുചികരമായി പൊരിക്കാം

വറുക്കാനുള്ള ഉണക്കമീന്‍ ഏതാനും മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്തി വയ്ക്കുക

Dried and Salted Wish

രേണുക വേണു

, വ്യാഴം, 2 ജനുവരി 2025 (12:30 IST)
Dried and Salted Wish

ഒരു കഷണം ഉണക്കമീന്‍ വറുത്തതെങ്കിലും ഇല്ലാതെ ചോറ് കഴിക്കാന്‍ പറ്റില്ലെന്ന് പലരും പറയുന്നത് കേട്ടിട്ടില്ലേ? ഫ്രഷ് മീനിന്റെ രുചി ഇല്ലെങ്കിലും ഉണക്കമീനും ചോറിനു പറ്റിയ കോംബിനേഷന്‍ ആണ്. ഒന്ന് രണ്ട് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഉണക്കമീന്‍ കൂടുതല്‍ രുചികരമായി വറുത്തെടുക്കാന്‍ സാധിക്കും. 
 
വറുക്കാനുള്ള ഉണക്കമീന്‍ ഏതാനും മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്തി വയ്ക്കുക. അതിനു ശേഷം പുറംതോല്‍ ചീന്തി കളയാവുന്നതാണ്. പുറംതോല്‍ കളഞ്ഞ ശേഷവും നന്നായി കഴുകണം. അല്‍പ്പം മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ഉണക്കമീനില്‍ പുരട്ടി വയ്ക്കുന്നത് നല്ലതാണ്. പൊടികള്‍ ചേര്‍ത്ത ശേഷം 15 മിനിറ്റ് കഴിഞ്ഞ ശേഷം വറുക്കാവുന്നതാണ്. വറവ് പാകമാവുമ്പോള്‍ മീനിനു മുകളിലേക്ക് കുറച്ച് വേപ്പില കൂടി ചേര്‍ത്ത് യോജിപ്പിക്കുന്നത് നല്ലതാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരളിനെ സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ