വൈകുന്നേരത്തിൽ സ്നാക്സായി സ്പൈസി ഹണീ ചില്ലി പനീർ വീട്ടിലുണ്ടാക്കാം

അഭിറാം മനോഹർ
തിങ്കള്‍, 30 ജൂണ്‍ 2025 (18:20 IST)
Spicy Honey Chilli Paneer
നമുക്ക് ചിക്കന്‍  എന്നത് പോലെ ഉത്തരേന്ത്യയില്‍ ഒരുപാട് വ്യത്യസ്തതകളുള്ള ഭക്ഷണമാണ് പനീര്‍. കറിയായും പനീര്‍ ടിക്ക പോലുള്ള ഭക്ഷണമായും പനീര്‍ നമുക്ക് ഉപയോഗിക്കാം. നമുക്ക് പരിചിതമായ പനീര്‍ വിഭവങ്ങള്‍ക്കറുപ്പം പുതുതായി പനീറില്‍ പാചകം ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ?. അങ്ങനെയെങ്കില്‍ സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഒരു പനീര്‍ വിഭവം ഉണ്ടാക്കിനോക്കാം.
 
ഇതിന് വേണ്ട ചേരുവകള്‍
 
പനീര്‍ - 200 ഗ്രാം (ക്യൂബുകളായി മുറിക്കുക)
 
കോണ്‍ ഫ്ളവര്‍ - 2 ടേബി.സ്പൂണ്‍
 
തേന്‍ - 2 ടേബി.സ്പൂണ്‍
 
സോയ സോസ് - 1 ടേബി.സ്പൂണ്‍
 
വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്) - 1 ടീസ്പൂണ്‍
 
ക്യാപ്സിക്കം, കാരറ്റ് - അരിഞ്ഞത്
 
സെസമീ വിത്ത് - അല്പം
 
സാള്‍ട്ട്, മുളക് പൊടി - രുചിക്ക് അനുസരിച്ച്
 
എണ്ണ - ഫ്രൈ ചെയ്യാന്‍ വേണ്ടത്ര അളവില്‍
 
എങ്ങനെ തയ്യാറാക്കാം
 
 
പാനില്‍ അല്‍പ്പം എണ്ണ ഒഴിച്ച് പനീര്‍ ക്യൂബുകള്‍ ചെറുതായി ഷാലോ ഫ്രൈ ചെയ്യുക.പനീരിന് മുകളിലായി അല്പം കോണ്‍ ഫ്‌ളവര്‍ അല്ലെങ്കില്‍ അരോറൂട്ട് ചേര്‍ത്ത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നത് വരെ ചൂടാക്കുകയാണെങ്കില്‍ പനീര്‍ ക്രിസ്പി ആയിരിക്കാന്‍ സഹായിക്കും. ഫ്രൈ ചെയ്തശേഷം അതില്‍ അല്പം ഇഞ്ചിയും മുറിച്ച വെളുത്തുള്ളിയും ചേര്‍ക്കാം.
 
ഇതിലേക്ക് കാരറ്റ്, ക്യാപ്‌സിക്കം,കുറച്ച് സോയാ സോസ്, വെലുത്തുള്ളി സോസ് എന്നിവ അല്പം ചേര്‍ക്കുമ്പോഴാണ് ഭക്ഷണത്തിന് ആവശ്യമായ ഫ്‌ളേവര്‍ ലഭിക്കുന്നത്. അവസാനം തേനും മുളക് പൊടിയും ചേര്‍ത്ത് ഇളക്കുന്നതോടെ പനീറിന്റെ നിറം മാങ്ങി തുടങ്ങും. ഇതിലേക്ക് അല്പം സെസമീ വിത്ത്. സ്പ്രിങ് ഒണിയന്‍ എന്നിവ ഗാര്‍ണിഷിങ്ങിനായി ഉപയോഗിക്കാം. വൈകുന്നേരങ്ങളില്‍ ചൂട് ചായക്കൊപ്പം കഴിക്കാന്‍ പറ്റുന്ന ഒരു സ്‌നാക്‌സായി ഇത് ഉപയോഗിക്കാം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

World Diabetes Day 2025: പ്രമേഹം ഏതുപ്രായത്തിലും വരാം, അവയവങ്ങളെ സാരമായി ബാധിക്കുന്ന രോഗത്തെ കുറിച്ച് അറിഞ്ഞിരിക്കണം

നിങ്ങളുടെ ഷോപ്പിംഗ് രസീതുകളില്‍ ഒരിക്കലും തൊടരുത്: എന്തുകൊണ്ടെന്ന് അമേരിക്കന്‍ ഡോക്ടര്‍ വിശദീകരിക്കുന്നു

വിശപ്പ് കുറവാണോ, കരള്‍ രോഗത്തിന്റെ ലക്ഷണമാണ്!

Diabetes Test: പ്രായമായവര്‍ മാത്രമാണോ പ്രമേഹ പരിശോധന നടത്തേണ്ടത് ?

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടികളിലെ ഭക്ഷണ അലര്‍ജിയണെന്ന് കരുതാം

അടുത്ത ലേഖനം
Show comments