Select Your Language

Notifications

webdunia
webdunia
webdunia
webdunia

Oats Omlete Recipe: ഓട്‌സ് ഓംലറ്റ് എങ്ങനെ ഉണ്ടാക്കും?

ഒരു ബൗളിൽ ഓട്‌സ് പൊടിയെടുക്കുക. അതിലേക്ക് ഉപ്പ്, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി എന്നിവ ചേർത്തു നന്നായി ഇളക്കുക

Oats Omlete
Oats Omlete Recipe: കാർബ്‌സ്, ഫൈബർ എന്നിവ ധാരാളം അടങ്ങിയ ഓട്‌സ് ആരോഗ്യത്തിനു വളരെ നല്ലതാണ്. ബ്രേക്ക്ഫാസ്റ്റായും ഡിന്നറായും ഓട്‌സ് കഴിക്കാവുന്നതാണ്. അതിൽ തന്നെ ഏറെ രുചികരമായി തയ്യാറാക്കാൻ പറ്റുന്നതാണ് ഓട്‌സ് ഓംലറ്റ്. 
 
ഒരു ബൗളിൽ ഓട്‌സ് പൊടിയെടുക്കുക. അതിലേക്ക് ഉപ്പ്, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി എന്നിവ ചേർത്തു നന്നായി ഇളക്കുക. ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ പാൽ ചേർക്കാവുന്നതാണ്. അതിനുശേഷം രണ്ട് മുട്ടകൾ കൂടി ചേർത്ത് നന്നായി ഇളക്കുക. 
 
പാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ഓട്‌സും മുട്ടയും ചേർത്തത് ഒഴിക്കുക. ഏറ്റവും കുറവിലോ മീഡിയത്തിലോ മാത്രമേ തീ ആവശ്യമുള്ളൂ. മുട്ട പകുതി വേവിലേക്ക് എത്തിയാൽ അതിനു മുകളിലേക്ക് സവാള, പച്ചമുളക്, തക്കാളി, കാരറ്റ്, മല്ലിയില എന്നിവ ചേർക്കാം. അതിനുശേഷം പച്ചക്കറികൾ ചേർത്ത വശം മറിച്ചിട്ട് വേവിക്കുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മത്സ്യാസനം, ചക്രാസനം എന്നീ യോഗാസനങ്ങള്‍ സ്‌ട്രോക്കിന് കാരണമാകും! ഇക്കാര്യങ്ങള്‍ അറിയണം