Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് അഭിമാനം; കൊല്ലം മെഡിക്കല്‍ കോളേജില്‍ 105കാരിക്ക് കോവിഡ് മുക്തി

കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് അഭിമാനം; കൊല്ലം മെഡിക്കല്‍ കോളേജില്‍ 105കാരിക്ക് കോവിഡ് മുക്തി

ശ്രീനു എസ്

കൊല്ലം , വ്യാഴം, 30 ജൂലൈ 2020 (08:40 IST)
കൊല്ലം മെഡിക്കല്‍ കോളേജില്‍ 105 വയസുകാരി കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. അഞ്ചല്‍ സ്വദേശിനിയായ അസ്മ ബീവിയാണ് കോവിഡില്‍ നിന്നും മുക്തയായി ആശുപത്രി വിട്ടത്. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കൂടിയ കോവിഡ് രോഗിയെയാണ് ചികിത്സിച്ച് ഭേദമാക്കിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ 93, 88 വയസുള്ള വൃദ്ധ ദമ്പതികളെ നേരത്തെ ചികിത്സിച്ച് ഭേദമാക്കിയിരുന്നു.
 
ജൂലൈ 20നാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ എത്തിയത്. ഇവര്‍ക്ക് പനിയും ചുമയും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. ഇതോടൊപ്പം പ്രായാധിക്യത്തിന്റെ അവശതകളും ഉണ്ടായിരുന്നു. ആരോഗ്യ പ്രവര്‍ത്തകരെ സംബന്ധിച്ച് ഇത് വലിയ വെല്ലുവിളിയായിരുന്നു. പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്. എല്ലാ ദിവസവും ഇവരുടെ ആരോഗ്യ നില മെഡിക്കല്‍ ബോര്‍ഡ് പ്രത്യേകം നിരീക്ഷിച്ച് വിലയിരുത്തി ചികിത്സ ക്രമീകരിച്ചു. ഇവരുടെ പരിചരണത്തിനായി പ്രത്യേക ശ്രദ്ധയും നല്‍കിയിരുന്നു. പല സമയത്തും ഗുരുതരാവസ്ഥയിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും കൃത്യമായ ചികിത്സയും പരിചരണവും ഒപ്പം രോഗിയുടെ മനോബലവും ഫലം കണ്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുട്ട ഇഷ്ടമല്ലാത്തവരാണോ ? എങ്കിൽ പകരം ഇവ കഴിച്ചോളു !