Publish Date: Wed, 29 Jul 2020 (21:07 IST)
Updated Date: Wed, 29 Jul 2020 (21:10 IST)
അണ്‍ലോക്ക് -3 മാര്‍ഗ്ഗ രേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഓഗസ്റ്റ് 31വരെ സ്‌കൂളുകളും കോളേജുകളും തുറക്കില്ല. എന്നാല്‍ ഓഗസ്റ്റ് 5 മുതല്‍ ജിമ്മുകളും യോഗ കേന്ദ്രങ്ങളും തുറക്കാം. ഇവയൊക്കെ അണുനശീകരണം നടത്തിയതിനു ശേഷമേ തുറക്കാവു. അടുത്തമാസം അവസാനം വരെ സിനിമ തിയേറ്ററുകളും തുറക്കില്ല.
കൂടാതെ രാത്രി കര്‍ഫ്യൂ പിന്‍വലിച്ചു. മെട്രോ സര്‍വീസും ആള്‍കൂട്ടം ഉണ്ടാകുന്ന പരിപാടികളും ഉണ്ടാകില്ല. നിയന്ത്രിത മേഖലകളില്‍ ആഗസ്ത് 31വരെ കര്‍ശന നിയന്ത്രണം തുടരും.