Select Your Language

Notifications

webdunia
webdunia
webdunia
webdunia

മധ്യപ്രദേശിൽ കൊറോണ എ‌വൈ 4 വകഭേദം: വൈറസ് ബാധിച്ചത് രണ്ട് ഡോസ് വാക്‌സിനും എടുത്ത 6 പേർക്ക്

മധ്യപ്രദേശിൽ കൊറോണ എ‌വൈ 4 വകഭേദം: വൈറസ് ബാധിച്ചത് രണ്ട് ഡോസ് വാക്‌സിനും എടുത്ത 6 പേർക്ക്
, തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (21:46 IST)
മധ്യപ്രദേശിലെ ഇൻഡോറിൽ വാക്‌സിനേഷൻ പൂർത്തിയായ ആറുപേരിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എ‌വൈ 4 സ്ഥിരീകരിച്ചു. ഡല്‍ഹി ആസ്ഥാനമായുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോളില്‍ നടത്തിയ പരിശോധനയിലാണ് ഇവരില്‍ പുതിയ വകഭേദം കണ്ടെത്തിയത്.
 
സെപ്റ്റംബറിലാണ് ഇവരുടെ സാമ്പിളുകള്‍ ജനിതക ശ്രേണി കണ്ടെത്താനുള്ള പരിശോധനയ്ക്കയച്ചതെന്ന് മധ്യപ്രദേശ് ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ബി.എസ്. സത്യ പറഞ്ഞു. ആദ്യമായാണ് സംസ്ഥാനത്ത് ഈ വൈറസ് സ്ഥിരീകരിക്കുന്നത്.എവൈ.4 എന്ന പുതിയ വകഭേദം സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത് മൂലം ഉണ്ടാകുന്ന രോഗത്തിന്റെ തീവ്രത സംബന്ധിക്കുള്ള വിവരങ്ങൾ ലഭ്യമല്ലെന്ന്  ഇന്‍ഡോറിലെ മഹാത്മഗാന്ധി മെഡിക്കല്‍ കോളേജിലെ മൈക്രോ ബയോളജി മേധാവി ഡോ. അനിത മുത്ത പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൈനയിൽ കൊവിഡ് വ്യാപനം തുടരുന്നു, സ്ഥിതി ഗുരുതരമായേക്കുമെന്ന് റിപ്പോർട്ടുകൾ