Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിയേറ്ററുകൾ നാളെ തുറക്കുന്നു, ആദ്യമെത്തുക ഈ ചിത്രങ്ങൾ

തിയേറ്ററുകൾ നാളെ തുറക്കുന്നു, ആദ്യമെത്തുക ഈ ചിത്രങ്ങൾ
, ഞായര്‍, 24 ഒക്‌ടോബര്‍ 2021 (09:40 IST)
രണ്ടാം കൊവിഡ് തരംഗത്തെ തുടർന്നുണ്ടായ ലോക്ക്‌ഡൗണിനും നിയന്ത്രണങ്ങൾക്കുമൊടുവിൽ സംസ്ഥാനത്ത് നാളെ തിയേറ്ററുകൾ തുറക്കുന്നു. തിയേറ്ററുകൾ തുറക്കുന്ന ആദ്യ ദിവസം മലയാള സിനിമകൾ ഒന്നും തന്നെ റിലീസിനില്ല.
 
 29ആം തിയതി ജോജു ജോർജ്ജ് ചിത്രം സ്റ്റാറിൽ തുടങ്ങുന്ന മലയാളം റിലീസ് നവംബർ 12 ന് കുറുപ്പ് കൂടി എത്തുന്നതോടെ സജീവമാകും.നിലവിൽ ഒടിടി റിലീസിനായി ഒരുങ്ങുന്ന ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തിക്കാനുള്ള ശ്രമങ്ങൾ സജീവമാണ്.ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2, തമിഴ് ചിത്രം ഡോക്‌ടർ എന്നിവയാണ് ആദ്യം തിയേറ്ററുകളിലെത്തുക.
 
ജോജു ജോർജ്ജ് പൃഥ്വിരാജ് ചിത്രം സ്റ്റാർ ആണ് റിലീസിനെത്തുന്ന ആദ്യ മലയാള സിനിമ.നവംബർ ആദ്യവാരം രജനികാന്തിന്‍റെ അണ്ണാത്തെ, അക്ഷയ് കുമാറിന്‍റെ സൂര്യവംശി എന്നിവ പിന്നാലെയെത്തും. നവംബർ 12ന് എത്തുന്ന കുറുപ്പ് ആണ് മലയാളത്തിലെ ആദ്യ ബിഗ് റിലീസ്. 
 
നവംബർ 19ന് ആസിഫലിയുടെ എല്ലാം ശരിയാകും, 25നാണ് സുരേഷ് ഗോപി ചിത്രം കാവലിന്‍റെ റിലീസ്.ജിബൂട്ടി,അജഗജാനന്തരം തുടങ്ങി ചെറുതും വലുതുമായ നിരവധി ചിത്രങ്ങളെത്തുന്നതോടെ ക്രിസ്മസ് റിലീസോടെ തിയറ്ററുകൾ ഉണരും. നിലവിൽ 50 ശതമാനം സിറ്റിംഗ് നിയന്ത്രണമുള്ളതിനാൽ മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം മരയ്ക്കാർ റിലീസ് ഇനിയും നീണ്ടേയ്ക്കുമെന്നാണ് സൂചന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാല്‍ പ്രകാശനം ചെയ്ത 'അച്ഛപ്പം കഥകള്‍', ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും വായിച്ച് തീര്‍ത്ത് സിദ്ദിഖ്, കുറിപ്പുമായി നടി ഗായത്രി അരുണ്‍