നടന്‍ സുരാജ് വെഞ്ഞാറമൂടും വാമനപുരം എംഎല്‍എ ഡികെ മുരളിയും ക്വാറന്റൈനില്‍

ശ്രീനു എസ്

തിങ്കള്‍, 25 മെയ് 2020 (14:28 IST)
നടന്‍ സുരാജ് വെഞ്ഞാറാമൂടും വാമനപുരം എംഎല്‍എ ഡികെ മുരളിയും ക്വാറന്റൈനില്‍. ആരോഗ്യവകുപ്പാണ് ഇവരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചത്. വെഞ്ഞാറമൂട് സി ഐയുമായി വേദി പങ്കിട്ടതിനാണ് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ഇവരോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം റിമാന്‍ഡിലായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് നിര്‍ദേശം. വെഞ്ഞാറമൂട് സി ഐ ക്കൊപ്പം കഴിഞ്ഞ ദിവസം കീഴായിക്കോണത് നടന്ന പരിപാടിയില്‍ സുരാജ് വെഞ്ഞാറമ്മൂട്, ഡി.കെ മുരളി, സുജിത്ത് എസ് കുറുപ്പ് എന്നിവര്‍ പങ്കെടുത്തിരുന്നു.
 
വെഞ്ഞാറമൂട് സ്റ്റേഷനിലെ 30തോളം ജീവനക്കാരെ നിരീക്ഷണത്തിലാക്കി. രോഗം സ്ഥിരീകരിച്ച റിമാന്‍ഡ് പ്രതിയെ ജയിലിലെ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ഇയാള്‍ക്ക് വൈറസ് ബാധയുണ്ടായത് എങ്ങനെയെന്നു വ്യക്തമല്ല. മദ്യപിച്ച് വാഹനം ഓടിച്ചതിനും അക്രമം കാട്ടിയതിനും മദ്യം സൂക്ഷിച്ചതിനുമാണ് ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ കൂടിയായ ഇയാളെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മുഖത്തെ ചുളിവുകൾ മാറ്റാനും, വരണ്ട ചർമ്മത്തിനും ഗ്രീൻ ടീ പായ്‌ക്കുകൾ