ഭാര്യയെ രണ്ടാമതും പാമ്പിനെകൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി സൂരജ് കുറ്റം സമ്മതിച്ചു. ഇന്ന് രാവിലെ സൂരജിനെ ഉത്രയുടെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുപോയി. സൂരജിനെ കണ്ട ഉത്രയുടെ മാതാപിതാക്കള്‍ രോഷാകുലരാകുകയും സൂരജിനെ വീട്ടില്‍ കയറ്റരുതെന്ന് ഉത്രയുടെ മാതാവ് പറയുകയും ചെയ്തു.
തെളിവെടുപ്പിനിടെ പാമ്പിനെകൊണ്ടുവന്ന പ്ലാസ്റ്റിക് കുപ്പി സൂരജ് പൊലീസിന് കാട്ടിക്കൊടുത്തു. നിലവില്‍ കേസില്‍ സാക്ഷികളില്ലാത്തതിനാല്‍ സാഹചര്യത്തെളിവുകളാണ് പൊലീസ് ശേഖരിക്കുന്നത്. മാര്‍ച്ച് രണ്ടിനാണ് സൂരജ് അണലിയെ കൊണ്ടുവന്ന് ഉത്രയെ കടിപ്പിക്കുന്നത്. എന്നാല്‍ വൈദ്യസഹായം ലഭിച്ചതുകൊണ്ട് ഉത്രയ്ക്ക് ജീവന്‍ തിരിച്ചുകിട്ടുകയായിരുന്നു. എന്നാല്‍ അതിനുശേഷം സൂരജ് കൂടുതല്‍ വിഷമുള്ള മൂര്‍ഖനെ കൊണ്ടുവന്ന് പുലര്‍ച്ചെ രണ്ടുമണിക്ക് ഉത്ര ഉറങ്ങുമ്പോള്‍ കടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മരണം ഉറപ്പിക്കും വരെ സൂരജ് മുറിയില്‍ ഉണര്‍ന്നിരുന്നു. ഇന്നുരാവിലെ അഞ്ചുമണിക്ക് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലാണ് ഉത്രയുടെ വീട്ടില്‍ തെളിവെടുപ്പ് നടന്നത്.