Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃക്കുന്നപ്പുഴ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

തൃക്കുന്നപ്പുഴ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

ശ്രീനു എസ്

ആലപ്പുഴ , ശനി, 18 ജൂലൈ 2020 (08:23 IST)
ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 1, 2, 18 വാര്‍ഡ് പരിധിയിലുള്ള മുഴുവന്‍ പ്രദേശങ്ങളും കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചു ജില്ലാ കലക്ടര്‍ ഉത്തരവായി. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് കോവിഡ് സ്ഥിരീകരിച്ച ആള്‍ക്ക് പഞ്ചായത്തിലെ 1, 2, 18 വാര്‍ഡുകളിലെ  നിരവധി ആളുകളുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 
 
കൂടാതെ രോഗവ്യാപനസാധ്യത നിലനില്‍ക്കുന്നതിനാല്‍ തൃക്കുന്നപ്പുഴ പഞ്ചായത്തിന്റെ പരിധിയില്‍ ഉള്ള മുഴുവന്‍ പ്രദേശങ്ങളും കണ്ടൈണ്‍മെന്റ് സോണ്‍ ആക്കുന്നതിനു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  ഈ സാഹചര്യത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ  ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രസ്തുത വാര്‍ഡുകളിലെ റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിക്കുന്നു. അവശ്യ വസ്തുക്കളുടെ വിതരണത്തിനും അടിയന്തിര വൈദ്യ സഹായത്തിനുള്ള യാത്രയ്ക്കും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇളവുകള്‍ ഉണ്ടായിരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊല്ലത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു