Select Your Language

Notifications

webdunia
webdunia
webdunia
webdunia

രോഗം ഭേദമായവരിലേക്ക് കൊറോണ തിരിച്ചെത്തുമോ?

രോഗം ഭേദമായവരിലേക്ക് കൊറോണ തിരിച്ചെത്തുമോ?

ഗേളി ഇമ്മാനുവല്‍

, ബുധന്‍, 29 ഏപ്രില്‍ 2020 (15:23 IST)
കോവിഡ് 19 സുഖപ്പെട്ട ഒരാളിലേക്ക് വീണ്ടും രോഗം തിരിച്ചെത്തുമോ എന്ന സംശയം വ്യാപകമായുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുമുണ്ട്. 
 
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് കൊറോണ വൈറസിന്‍റെ ദുരിതം അനുഭവിക്കുന്നത്. അനേകായിരങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി. എന്നാല്‍ ഇപ്പോഴും ഈ മാരക വൈറസിന്‍റെ ആക്രമണത്തെ ചെറുക്കാനോ തടയാനോ ശേഷിയുള്ള മരുന്നിന്‍റെ കണ്ടെത്തല്‍ സാധ്യമായിട്ടില്ല എന്നതാണ് വസ്‌തുത.
 
ഈ ഘട്ടത്തിലാണ് ഒരാൾക്ക് സുഖം പ്രാപിച്ചിട്ടും കൊറോണ അയാളിലേക്ക് മടങ്ങിവരുമോ എന്ന ചോദ്യം ഉയരുന്നത്. അങ്ങനെയുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ല. അതിന് വ്യക്‍തമായ തെളിവുകളും ഉണ്ട്. രോഗബാധ പൂര്‍ണമായും മാറിയതിന് ശേഷം മടങ്ങിയവരില്‍ ചിലരില്‍ വീണ്ടും വൈറസ് ബാധയുണ്ടായതായി കണ്ടെത്തി. ഇത് നമ്മുടെ ആരോഗ്യവിദഗ്ധരെ അമ്പരപ്പിച്ച ഒരു സത്യമാണ്. 
 
ഒരിക്കല്‍ അസുഖം ഭേദപ്പെട്ടവരില്‍ വീണ്ടും വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്നതിന് വ്യക്തമായ ഒരു വിശദീകരണവും നല്‍കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല.
 
രോഗം മടങ്ങിയെത്തിയതിന്‍റെ പല വാര്‍ത്തകള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗിയുടെ പ്രതിരോധ ശേഷിയെ ആശ്രയിച്ചാണ്, രോഗം ഭേദമായാലും വീണ്ടും രോഗം മടങ്ങിവരാനുള്ള സാധ്യതയെന്നാണ് ആരോഗ്യവിദഗ്‌ധര്‍ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ: ഹെലികോ‌പ്‌ടറില്‍ നിന്ന് പണം താഴേക്കിട്ട് വിതരണം ചെയ്യാന്‍ മോദി ഉത്തരവിട്ടോ? ഒരു വ്യാജവാര്‍ത്തയുടെ അണിയറക്കഥകള്‍