കൊറോണ മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഹെലികോപ്റ്റര്‍ വഴി പണം വിതരണം ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരവിട്ടതായി വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് വലിയ ശിക്ഷ ലഭിക്കാനിടയുള്ള കുറ്റകൃത്യമായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് കർഫ്യൂ ഏർപ്പെടുത്തിയതിനാൽ ജനങ്ങൾക്ക് ഹെലികോപ്റ്ററില്‍ നിന്ന് പണം താഴേക്ക് ഇട്ടുനല്‍കാന്‍ മോദി ഉത്തരവിട്ടതായി കർണാടകയിലെ ഒരു ടിവി ചാനലാണ് റിപ്പോർട്ട് ചെയ്‌തത്.
ഈ വ്യാജവാര്‍ത്ത വിശ്വസിച്ച് അനവധി ഗ്രാമവാസികൾ ഹെലികോപ്റ്റര്‍ പണവുമായി വരുന്നതും കാത്ത് ആകാശത്ത് കണ്ണും നട്ട് കാത്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഈ വ്യാജവാര്‍ത്ത നല്‍കിയതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചാനലിന് അധികൃതര്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
വിശദീകരണം നല്‍കാന്‍ ചാനലിന് 10 ദിവസത്തെ സമയമാണ് നൽകിയിരിക്കുന്നത്.