കൊവിഡ് 19 ബാധിക്കുന്നവരില്‍ സമ്പന്നരെന്നോ സാധാരണക്കാരെന്നോ ഇല്ല. ജാതിയോ മതമോ ഇല്ല. അനവധി സെലിബ്രിറ്റികളാണ് ഇതിനോടകം കോവിഡ് 19 പോസിറ്റീവ് അവസ്ഥയില്‍ എത്തിയത്.
സിനിമാ നിര്‍മ്മാതാവായ കരിം മൊറാനിയും മക്കള്‍ ഷാസ മൊറാനിയും സോയ മൊറാനിയും കൊവിഡ് പോസിറ്റീവായി. നടന്‍ പുരാബ് കോഹ്‌ലിയാണ് കൊവിഡ് പൊസിറ്റീവായ മറ്റൊരു സെലിബ്രിറ്റി.
ഗായിക കനിക കപൂര്‍ കൊറോണ വൈറസ് പോസിറ്റീവ് ആകുകയും പലയിടത്തും കറങ്ങിനടന്ന് വിവാദങ്ങളില്‍ പെടുകയും ചെയ്‌തു. ഗായിക പിങ്ക് ആണ് കൊറോണ പൊസിറ്റീവ് ആയ മറ്റൊരു സെലിബ്രിറ്റി.
ടോം ഹാങ്ക്‍സും റിത വില്‍സണും, ഇഡ്രിസ് എല്‍ബയും സബ്രീന എല്‍ബയും, ക്രിസ്റ്റഫര്‍ ഹിവ്‌ജു, ഓള്‍ഗ കുറിലെങ്കോ, ഹാര്‍വി വിന്‍സ്റ്റീന്‍, ഡേബി മസാര്‍, ആന്‍ഡി കൊഹെന്‍, ഡാനിയല്‍ ഡേ കിം, ക്രിസ്റ്റഫര്‍ ക്രോസ്, സാറ ബെറില്ലസ്, പ്ലാസിഡോ ഡോമിംഗോ, ജാക്‍സണ്‍ ബ്രൌണ്‍, ഗ്രെഗ് റിക്കാര്‍ട്ട്, ആരോണ്‍ ട്വെയ്‌റ്റ്, ഡേവിഡ് ബ്രയാന്‍, കോള്‍ട്ടണ്‍ അണ്ടര്‍വുഡ്, റേച്ചല്‍ മാത്യൂസ്, കെന്‍ ഷിമൂറ, ആന്‍ഡ്രൂ ജാക്ക്, അലന്‍ ഗാര്‍ഫീല്‍ഡ്, ജോണ്‍ പ്രൈന്‍, ജേ ബെനഡിക്‍ട്, ഫോറസ്റ്റ് കാമ്പ്‌ടണ്‍, പട്രീഷ്യ ബോസ്‌വര്‍ത്ത്, എഡ്ഡി ലാര്‍ജ്, ആദം ഷ്‌ലെസിംഗര്‍, അലന്‍ മെറില്‍ തുടങ്ങിയവര്‍ കൊവിഡ് 19 പോസിറ്റീവായ സെലിബ്രിറ്റികളില്‍ ചിലര്‍ മാത്രമാണ്.