ലോക്‍ഡൌണ്‍ നാലാം ഘട്ടം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സുബിന്‍ ജോഷി
തിങ്കള്‍, 18 മെയ് 2020 (07:37 IST)
രാജ്യം കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള നാലാം ഘട്ട ലോക്‍ഡൌണിലേക്ക് കടക്കുകയാണ്. അസാധാരണമായ സ്ഥിതിവിശേഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ലോക്‍ഡൌണ്‍ ശക്തിപ്പെടുത്തുക എന്നതല്ലാതെ രാജ്യത്ത്‌ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. ദിനം പ്രതി രോഗസംഖ്യയും മരണസംഖ്യയും വര്‍ദ്ധിച്ചുവരുന്നു. 
 
വളരെ കര്‍ശനമായ നിബന്ധനകളാണ് ഇത്തവണത്തെ ലോക്ക് ഡൌണിലും തുടരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. വിമാനസര്‍വീസും മെട്രോ ട്രെയിന്‍ സര്‍വീസും ഉണ്ടാകില്ല. തിയേറ്ററുകളും മാളുകളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കില്ല.
 
കണ്ടെയ്ന്‍‌മെന്‍റ് സോണില്‍ അവശ്യസാധന കടകള്‍ പോലും ദിവസം മുഴുവന്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. ഈ പ്രദേശം എപ്പോഴും കര്‍ശന നിരീക്ഷണത്തിലായിരിക്കും.
 
എന്നാല്‍ നാലാം ഘട്ടത്തില്‍ അനുവദിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. സംസ്ഥാനാനന്തര യാത്രകളില്‍ കൂടുതല്‍ ഇളവ് കൊണ്ടുവന്നിട്ടുണ്ട്. ബസ് ഉള്‍പ്പടെയുള്ള വാഹനങ്ങളില്‍ യാത്ര അനുവദിക്കും. എന്നാല്‍ യാത്രയ്‌ക്ക് ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അനുമതി നിര്‍ബന്ധമാണ്.
 
ചരക്കുലോറികളുടെ സംസ്ഥാനാനന്തര യാത്രകള്‍ അനുവദിക്കും. സ്റ്റേഡിയങ്ങള്‍ തുറക്കാവുന്നതാണ്, എന്നാല്‍ കാണികളെ അനുവദിക്കില്ല.  ആംബുലന്‍സുകള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരാന്‍ അനുമതിയുണ്ട്.
 
ഹോട്ടലുകള്‍ക്കും റെസ്റ്റോറന്‍റുകള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ തുടരും. ഓണ്‍‌ലൈന്‍ - വിദൂര വിദ്യാഭ്യാസ രീതികള്‍ നടത്താവുന്നതാണ്. ആരാധനാലയങ്ങളില്‍ പ്രവേശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അനുവാദമില്ല. പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. 
 
ഗര്‍ഭിണികളും 65 വയസിന് മുകളിലുള്ളവരും 10 വയസില്‍ താഴെയുള്ളവരും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയേണ്ടതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

കൗമാരകാലത്ത് അനുഭവിക്കുന്ന ഏകാന്തത ഡിമെന്‍ഷ്യ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം!

ഇന്ത്യയിലെ സ്തനാര്‍ബുദത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍: ഓരോ എട്ട് മിനിറ്റിലും ഒരു സ്ത്രീ മരിക്കുന്നു!

മഞ്ഞുകാലത്ത് സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നു; കാരണം ഇതാണ്

പ്രഭാത ഭക്ഷണം കഴിക്കുമ്പോള്‍ വയര്‍ വീര്‍ത്തുവരുന്നുണ്ടോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

മദ്യപിക്കാതെ തന്നെ നിങ്ങള്‍ക്ക് ലഹരി അനുഭവപ്പെടുന്നുണ്ടോ? കുടലിലുണ്ടാകുന്ന പ്രശ്‌നമാണെന്ന് വിദഗ്ദ്ധര്‍

അടുത്ത ലേഖനം
Show comments