വൈറസ് ലാബില്‍ നിന്നല്ല പുറത്തുവന്നതെന്ന ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍; കണ്ടെത്തല്‍ ചൈനീസ് സര്‍ക്കാരിന്റെ സ്വാധീനത്തില്‍ നിന്ന് മുക്തമായിരിക്കണമെന്ന് അമേരിക്ക

ശ്രീനു എസ്
തിങ്കള്‍, 15 ഫെബ്രുവരി 2021 (10:01 IST)
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനു പിന്നിലെ കാരണം വെളിപ്പെടുത്തണമെന്ന് ചൈനയോട് ബ്രിട്ടന്‍. നേരത്തേ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഇക്കാര്യം ഉന്നയിച്ചിരുന്നു. ഇത് പിന്തുണച്ചാണ് യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. കൊവിഡിന്റെ ഉറവിടം തേടി ലോകാരോഗ്യ സംഘടനയുടെ അന്വേഷകര്‍ നേരത്തേ വുഹാന്‍ സന്ദര്‍ശിച്ചിരുന്നു. വുഹാനിലെ ലാബില്‍ നിന്ന് കൊറോണ വൈറസ് പടരാന്‍ ഒരു സാധ്യതയും ഇല്ലെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തല്‍.
 
എന്നാല്‍ ഈ കണ്ടെത്തലിനെ വൈറ്റ് ഹൗസ് വിമര്‍ശിച്ചു. കണ്ടെത്തല്‍ ചൈനീസ് സര്‍ക്കാരിന്റെ സ്വാധീനത്തില്‍ നിന്ന് മുക്തമായിരിക്കണമെന്നാണ് വൈറ്റ് ഹൗസ് പറഞ്ഞത്. 
 
'ഇത് ചന്തയില്‍ നിന്നാണോ പടര്‍ന്നത്, അതോ വവ്വാലുകളില്‍ നിന്നോ, ഈനാംപേച്ചിയില്‍ നിന്നാണോ, നമുക്ക് തെളിവുകള്‍ വേണം, ഇക്കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞതിനോട് ഞാന്‍ പൂര്‍ണമായി യോജിക്കുന്നു'- ബോറിസ് ജോണ്‍സന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

മഞ്ഞുകാലത്ത് സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നു; കാരണം ഇതാണ്

പ്രഭാത ഭക്ഷണം കഴിക്കുമ്പോള്‍ വയര്‍ വീര്‍ത്തുവരുന്നുണ്ടോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

മദ്യപിക്കാതെ തന്നെ നിങ്ങള്‍ക്ക് ലഹരി അനുഭവപ്പെടുന്നുണ്ടോ? കുടലിലുണ്ടാകുന്ന പ്രശ്‌നമാണെന്ന് വിദഗ്ദ്ധര്‍

മുടിയില്‍ എണ്ണ തേക്കുന്നത് നിര്‍ത്തിയാല്‍ എന്ത് സംഭവിക്കും? ഇക്കാര്യങ്ങള്‍ അറിയണം

ബിസ്‌കറ്റ് എത്രമാത്രം അപകടകാരിയാണെന്നോ?

അടുത്ത ലേഖനം
Show comments