Webdunia - Bharat's app for daily news and videos

Install App

കൊവിഡ് 19; ധാരാവിയെ കാർന്നു തിന്നുമോ? ഭയക്കണം, എന്തും സംഭവിക്കാം

അനു മുരളി
ബുധന്‍, 8 ഏപ്രില്‍ 2020 (14:16 IST)
ഏപ്രിൽ ഒന്നിനു മുംബൈയെ ഭീതിയിലാഴ്ത്തി ധാരവിയിൽ ആദ്യ കൊവിഡ് 19 കേസ് സ്ഥിരീകരിച്ചു. ആദ്യ മരണം സംഭവിച്ചതിനു പിന്നാലെ പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് പ്രതീക്ഷിച്ചതിനേക്കാളും അപ്പുറമാണ് കൊറോണ പടര്‍ന്നു പിടിക്കുന്നത്. ഇതിനോടകം രാജ്യത്ത് 5000 ത്തിലധികം ആളുകൾക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
 
രാജ്യത്തെഏറ്റവും വലിയ ചേരികളിൽ ഒന്നായ മുംബൈയിലെ ധാരാവിയിലെ അവസ്ഥ ദയനീയമാണ്. ലക്ഷക്കണക്കിനു ആളുകളാണ് ഇവിടെ തിങ്ങിപ്പാർക്കുന്നത്. ചെറിയ മുറികളിൽ പോലും പത്തിലധികം ആളുകൾ തിങ്ങിനിറഞ്ഞ് കഴിയുന്നു. ഓരോവീടുകളും അടുത്തടുത്ത്. 
 
രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പ് നിർദേശിക്കുന്നത് സാമൂഹിക അകലം പാലിക്കുക എന്ന മാർഗമാണ്. എന്നാൽ, ഇത് എങ്ങനെ പാലിക്കണമെന്ന് അറിയാതെ അങ്കലാപ്പിലാണ് ഇവിടുത്തെ ജനങ്ങൾ. പൊതുശുചിമുറി കുറഞ്ഞത് നൂറോളം ആളുകളാണ് ഉപയോഗിക്കുന്നതെന്നാണ് കണക്കുകള്‍. കഴിയാവുന്ന നടപടിക്രമങ്ങളെല്ലാം സർക്കാർ സ്വീകരിക്കുന്നുണ്ട്.
 
ധാരാവിയില്‍ ഇനിയും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മുംബൈ കൈവിട്ടു പോകുമെന്നതില്‍ സംശയമില്ല. ഇനിയുള്ള നാള്‍ ധാരാവിക്കും ഇന്ത്യക്കും നിർണായകമാണ്.  

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഹൃദ്രോഗിയാണോ, ഈ ഭക്ഷണങ്ങള്‍ ഇനിമുതല്‍ കഴിക്കരുത്!

കരിക്കുകുടി പതിവായാല്‍ രക്തസമ്മര്‍ദ്ദം തീരെ കുറയും!

വിളര്‍ച്ച തടയാന്‍ ഈ ഏഴു ഭക്ഷണങ്ങള്‍ കഴിക്കാം

ആമാശയത്തില്‍ അമിതമായി ആസിഡ് ഉല്‍പാദിപ്പിക്കുന്നു; ഏഴുമുതല്‍ 30ശതമാനം പേരിലും പ്രശ്‌നങ്ങള്‍!

ഇറച്ചി കറി വയ്ക്കുമ്പോള്‍ ഇഞ്ചി ചേര്‍ക്കാന്‍ മറക്കരുത്; ഗുണങ്ങള്‍ ചില്ലറയല്ല

അടുത്ത ലേഖനം
Show comments