കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾ മെയ് 15 വരെ നിർത്തിവെക്കണമെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്‌ധ സമിതിയുടെ ശുപാർശ.വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവ അടച്ചിടണം എന്നാണ് സമിതി ശുപാർശ ചെയ്തിരിക്കുന്നത്. ഇതോടൊപ്പം പൊതുസ്ഥലങ്ങൾ മൂന്നാഴ്ച്ച കൂടി അടച്ചിടണമെന്നും സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ലോക്ക്ഡൗൺ രണ്ടോ, മൂന്നോ ആഴ്ച്ചകൾ കൂട്ടിയാലും രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാവില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.രാജ്യത്തെ ജനങ്ങൾക്ക് വിതരണം ചെയ്യാൻ വേണ്ടത്ര ഭക്ഷ്യധാന്യങ്ങൾ നിലവിൽ സ്റ്റോക്കുണ്ടെന്നും കേന്ദ്ര ഭക്ഷ്യമന്ത്രാലയം പറഞ്ഞു.