സംസ്ഥാനത്ത് കൊറോണ വൈറസ് കൂടുതൽ ആളുകളിലേക്ക് പടർന്നതിന്റെ പശ്ചാത്തലത്തിൽ ടൂറിസം വകുപ്പിനും സർക്കാരിന്റെ നിർദേശം. ആളുകൾ കൂടുന്ന സാഹചര്യം ഒഴിവാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ആങ്ങമൂഴി കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് വഴി ഗവിയിലേക്ക് പോകുന്ന വിനോഡ സഞ്ചാരികൾക്ക് പുതിയ അറിയിപ്പ്.
ഈ വഴിയുള്ള യാത്ര താൽക്കാലികമായി നിർത്തിവെച്ചതായി ഗൂഡ്രിക്കൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ച് കഴിഞ്ഞു. ‘പത്തനംതിട്ട ജില്ലയിൽ കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആങ്ങമൂഴി കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് വഴി ഗവിയിലേക്ക് വിനോദസഞ്ചാരികളുടെ പ്രവേശനം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നു‘.
കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഏഴാം ക്ലാസ് വരെ അവധി നൽകാൻ മന്ത്രിസഭാ തീരുമാനമായിട്ടുണ്ട്. അങ്കണവാടികൾക്കും ബാധകമാണ് ഈ തീരുമാനം. എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല. ഈ മാസം മുഴുവൻ ബാധമകാണ് ഈ നിയന്ത്രണം.