കൊവാക്‌സിന്‍ ജനിതകമാറ്റം വന്ന കൊറോണ വൈറസിനെതിരെ ഫലപ്രദമെന്ന് ഐസിഎംആര്‍ പഠനം. ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്നാണ് കൊവാക്‌സിന്‍ നിര്‍മിക്കുന്നത്. ദേശിയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും ഇക്കാര്യം ശരിവച്ചിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ അസോസിയേഷന്റെ ഡയറക്ടര്‍ ജനറല്‍ ഡോക്ടര്‍ ബെല്‍റാം ഭാര്‍ഗവയാണ് ഇക്കാര്യം പറഞ്ഞത്.
അതേസമയം മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കാത്ത കൊവാക്‌സിന്‍ ഉപയോഗിക്കരുതെന്നും ജനങ്ങള്‍ ഗിനിപ്പന്നികളെല്ലന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു. കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും കൊവാക്‌സിന്‍ വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.