Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവാക്‌സിന് അംഗീകാരം? ലോകാരോഗ്യസംഘടനയുടെ നിർണായക യോഗം ഇന്ന്

കൊവാക്‌സിന് അംഗീകാരം? ലോകാരോഗ്യസംഘടനയുടെ നിർണായക യോഗം ഇന്ന്
, ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (20:02 IST)
ഇന്ത്യൻ നിർമിത കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് അംഗീകാരം നൽകുന്നത് സംബന്ധിച്ച് ലോകാരോഗ്യസംഘടനയുടെ തീരുമാനം ഉടൻ ഉണ്ടായേക്കും. ഇത് സംബന്ധിച്ച നിർണായകയോഗം ഇന്ന് നടക്കും.
 
പഠനവിവരങ്ങൾ ഇനിയും കിട്ടാനുണ്ടെന്ന് ചൂണ്ടികാണിച്ചാണ് കഴിഞ്ഞ യോഗത്തിൽ വാക്‌സിന് അംഗീകാരം നൽ‌കാതിരുന്നത്. ഇത്തവണ മതിയായ രേഖകൾ എല്ലാം സമർപ്പിച്ചതായി ഭാരത് ബയോടെക് വ്യക്തമാക്കുന്നു. അമേരിക്ക,യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ കൊവാക്‌സിന് അംഗീകാരം ലഭിച്ചിട്ടില്ല. കൊവാക്‌സിന് അംഗീകാരം വൈകുന്നതിനെ തുടർന്ന് ലോകാരോഗ്യ സംഘടനയുടെ കൊവാക്‌സ് പദ്ധതിയുമായി സഹകരിക്കേണ്ടതി‌ല്ലെന്ന് ഇന്ത്യ തീരുമാനിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മധ്യപ്രദേശിൽ കൊറോണ എ‌വൈ 4 വകഭേദം: വൈറസ് ബാധിച്ചത് രണ്ട് ഡോസ് വാക്‌സിനും എടുത്ത 6 പേർക്ക്