കൊവാക്‌സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം ഉടൻ, തീരുമാനം അടുത്തമാസം

Webdunia
വ്യാഴം, 12 ഓഗസ്റ്റ് 2021 (12:22 IST)
ഭാരത് ബയോടെകും ഐ.സി.എം.ആറും ചേർന്ന് നിർമ്മിക്കുന്ന കോവിഡ് വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി അടുത്തമാസം ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ കൊവാക്‌സിന് അടിയന്തിര ഉപയോഗത്തിന് ഇന്ത്യയിൽ അനുമതിയുണ്ട്. അത് മാത്രമല്ല വിവിധ രാജ്യങ്ങളിലേക്ക് വാക്‌സിൻ കയറ്റിയയക്കുകയും ചെയ്‌തിരുന്നു. എന്നാൽ ലോകാരോഗ്യസംഘടനയുടെ അംഗീകാരം ഇല്ലാത്തതിനാൽ വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കും മറ്റും കോവാക്സിനെ പരിഗണിച്ചിരുന്നില്ല.
 
വാക്സിന്റെ അംഗീകാരത്തിന് വേണ്ടി മെയ് മാസത്തിൽ ഭാരത് ബയോടെക് ഡബ്ല്യു.എച്ച്.ഒയ്ക്ക് അപേക്ഷ നൽകിയിരുന്നു.യു.എൻ ഹെൽത്ത് ഏജൻസിയുടെ മൂല്യ നിർണ്ണയത്തിൽ കോവാക്സിൻ മികച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും സെപ്‌റ്റംബറിൽ വാക്‌സിന് അനുമതി നൽകിയേക്കുമെന്നും ഡബ്ല്യു.എച്ച്.ഒയുടെ വാക്സിൻ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോ. മരിയംഗല സിമാവോ പറഞ്ഞു. കൊവിഡിനെതിരെ കോവാക്സിൻ 78 ശതമാനം ഫലപ്രദമാണെന്നാണ് പഠനങ്ങളിൽ വ്യക്തമാക്കിയിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹം ഉടൻ; ക്ഷണക്കത്ത് പുറത്ത്

ഇന്ത്യ AI ഇംപാക്ട് സമിറ്റിൽ ജിയോയുടെ AI പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി, എ ഐ എല്ലാവരിലും എത്തിക്കുക ലക്ഷ്യമെന്ന് റിലയൻസ്

പോലീസിനുനേരെ വിസര്‍ജ്യം എറിയുമെന്ന് ഭീഷണി; സ്വര്‍ണ്ണമാല വിഴുങ്ങിയ സ്ത്രീ തൊണ്ടി മുതല്‍ കക്കൂസ് ക്ലോസറ്റില്‍ ഒഴുക്കി കളഞ്ഞു

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

എല്ലാം കാണുക

ഏറ്റവും പുതിയത്

വൃക്കരോഗമുള്ളവര്‍ അവക്കാഡോ കഴിക്കുന്നത് നല്ലതല്ല; ഇക്കാര്യങ്ങള്‍ അറിയണം

ഈ 5 ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടോ? അവഗണിക്കരുത്!

മനുഷ്യര്‍ക്ക് ഇണചേരാന്‍ പ്രത്യേക കാലം ഇല്ല; കാരണം ഇതാണ്

സ്ഥിരമായി ഇഞ്ചി പൊടിച്ചാണോ ചായ ഉണ്ടാക്കാറുള്ളത്, പിന്നിലെ അപകടം അറിയാതെ പോകരുത്!

നിങ്ങള്‍ക്ക് ആര്‍ത്തവ സമയത്ത് കാലില്‍ വേദനയോ, എന്തുകൊണ്ടാണന്നറിയാമോ?

അടുത്ത ലേഖനം
Show comments