ലോക്ക് ഡൗണ്‍ ലംഘിച്ച് ചെന്നൈയില്‍ നിന്ന് പാലക്കാടെത്തിയ യുവാവിന് കൊവിഡ്

സുബിന്‍ ജോഷി
ചൊവ്വ, 21 ഏപ്രില്‍ 2020 (20:21 IST)
ലോക്ക് ഡൗണ്‍ ലംഘിച്ച് ചെന്നെയില്‍ നിന്ന് പാലക്കാടെത്തിയ യുവാവിന് കൊവിഡ്. ഇയാള്‍ മലപ്പുറം ജില്ലക്കാരനാണ്. ഒതുക്കുങ്ങല്‍ ചെറുകുന്ന് സ്വദേശിയായ 18കാരനാണ് രോഗബാധ. ഇയാള്‍ മലപ്പുറം ജില്ലയില്‍ പ്രവേശിച്ചിട്ടില്ലെന്നും പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഐസൊലേഷനിലാണെന്നും ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.
 
ചെന്നൈയിലെ ജ്യൂസ് കടയില്‍ ജോലിക്കാരനായ 18കാരന്‍ ഒതുക്കുങ്ങലിലെ വീട്ടില്‍ നിന്ന് 2020 ജനുവരി 18ന് ചെന്നൈയിലേയ്ക്ക് പോയതാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കോവിഡ് അതിതീവ്ര മേഖലയായ ചെന്നൈയില്‍ നിന്ന് ചരക്കു വാഹനങ്ങളിലും കാല്‍നടയായുമാണ് ഇയാള്‍ അതിര്‍ത്തി കടന്നത്.

ഇതിനിടെ ഏപ്രില്‍ 18 ന് പാലക്കാട് ജില്ലയിലെ കല്ലടിക്കോട് വച്ച് പൊലീസിന്റെ പിടിയിലായി. 18 ന് തന്നെ പൊലീസ് പാലക്കാട് ജില്ലയിലെ മാങ്ങോട് കേരള മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ കുഞ്ഞിന് രാത്രി പുതച്ചു കൊടുക്കുന്നത് ഇഷ്ടമാണോ? പുതപ്പ് തട്ടി മാറ്റുന്നുണ്ടോ? കാരണമിതാണ്

എന്തുകൊണ്ടാണ് തണുത്ത കാലാവസ്ഥയില്‍ സന്ധിവേദന ഉണ്ടാവുന്നത്

ഡ്രൈവിങ്ങിനിടെ ഉറക്കം വരുന്നത് ചിലപ്പോള്‍ ഈ രോഗത്തിന്റെ ലക്ഷണമാകാം

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമെന്ന് പഠനം

വേനലിൽ വരണ്ട ചർമ്മത്തിന് പെട്രോളിയം ജെല്ലി: സുരക്ഷിതമായ പരിഹാരമോ?

അടുത്ത ലേഖനം
Show comments