Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൊവിഡ്; നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൊവിഡ്; നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി

അനു മുരളി

, ചൊവ്വ, 21 ഏപ്രില്‍ 2020 (18:40 IST)
സംസ്ഥാനത്ത് ഇന്ന് പുതിയതായി 19 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ ജില്ലയിലാണ് കൂടുതൽ കേസുകൾ. 10 പേർ കണ്ണൂരിൽ, പാലക്കാട് 4, കാസർഗോഡ് 3, മലപ്പുറം, കൊല്ലം എന്നിവടങ്ങളിൽ ഓരോകേസു വീതവുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 
 
കണ്ണൂരിലെ രോഗികളിൽ 9 പേർ വിദേശത്തുനിന്ന് വന്നതാണ്. ഒരാൾക്കു സമ്പർക്കം വഴിയും രോഗം ബാധിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളിൽ രോഗബാധയുണ്ടായ ഓരോരുത്തർ തമിഴ്നാട്ടിൽ നിന്നും എത്തിയവരാണ്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 426 ആയി. 117 പേര്‍ ചികിൽസയിലുണ്ട്. 
 
അതിർത്തിയിൽ നിയന്ത്രണങ്ങൾ കർക്കശമാക്കേണ്ട ആവശ്യകതയാണ് ഇതു വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. രോഗലക്ഷണമില്ലെങ്കിലും മാർച്ച് 12നും ഏപ്രിൽ 22നും ഇടയിൽ നാട്ടിലെത്തിയ പ്രവാസികളെയും അവരുടെ ഹൈറിസ്ക് കോണ്ടാക്ടുകളിൽ ഉള്ളവരുടേയും മുഴുവൻ സാമ്പിളുകൾ പരിശോധിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണക്കിൽപ്പെടാത്ത മരണങ്ങൾ ഏറെ, യഥാർത്ഥ കൊവിഡ് മരണസംഖ്യ ഇരട്ടിയോളം?