Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്പ്രിംഗ്‌ളർ ഇടപാടിൽ സംസ്ഥാന സർക്കാരിൽ നിന്നും വിശദീകരണം തേടുമെന്ന് കേന്ദ്രം

സ്പ്രിംഗ്‌ളർ ഇടപാടിൽ സംസ്ഥാന സർക്കാരിൽ നിന്നും വിശദീകരണം തേടുമെന്ന് കേന്ദ്രം

അഭിറാം മനോഹർ

, ചൊവ്വ, 21 ഏപ്രില്‍ 2020 (14:39 IST)
സ്പ്രിംഗ്‌ളർ ഡാറ്റ ഇടപാടുമായി സംബന്ധിച്ച വിവാദത്തിൽ സംസ്ഥാനസർക്കാരിൽ നിന്നും വിശദീകരണം തേടുമെന്ന് കേന്ദ്രം. ഹൈക്കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.വ്യക്തികളുടെ അനുവാദമില്ലാതെ അവരുടെ മെഡിക്കൽ വിവരങ്ങൾ മൂന്നാമതൊരാൾക്ക് നൽകാനാവില്ലെന്നും രാജ്യത്തിനകത്തുള്ള സെർവറുകളിലായിരിക്കണം വിവരങ്ങൾ സൂക്ഷിക്കേണ്ടതെന്നും കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
 
ഈ മാസം 24-ന് കേസ് കോടതി വീണ്ടും പരിഗണിക്കുക. അതിന് മുൻപ് സംസ്ഥാന സർക്കാരിൽ നിന്നും കേന്ദ്രം വിശദീകരണം തേടുമെന്നാണ് സൂചന.വിദേശ കമ്പനിയുമായി ഉണ്ടാക്കിയ കരാറില്‍ സ്വകാര്യത ഉറപ്പ് വരുത്തിയിട്ടുണ്ടോയെന്നും രണ്ട് ലക്ഷം പേരുടെ വിവരം കൈകാര്യം ചെയ്യാന്‍ സംസ്ഥാനത്ത് സംവിധാനങ്ങൾ ഒന്നുമില്ലേയെന്നും കോടതി ഇന്ന് ചോദിക്കുകയുണ്ടായി.നിയമപ്രശ്‌നങ്ങൾ ഉണ്ടായാൽ അത് അമേരിക്കയിലെ കോടതിയില്‍ നടത്തണമെന്ന വ്യവസ്ഥ എന്തുക്കൊണ്ട് അംഗീകരിച്ചുവെന്നും കോടതി ചോദിച്ചു. 
 
കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂര്‍ ജില്ലയില്‍ ഇന്നുമുതല്‍ ട്രിപ്പിള്‍ ലോക്ക്; എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും കര്‍ശനപരിശോധന