Publish Date: Tue, 21 Jul 2020 (19:30 IST)
Updated Date: Tue, 21 Jul 2020 (19:34 IST)
തിരുവനന്തപുരം ജില്ലയിൽ ചൊവ്വാഴ്‌ച 151 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 137 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെപ്പോലെ തന്നെ തിരുവനന്തപുരം തന്നെയാണ് ഇന്നും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത്.
മറ്റ് ജില്ലകളുടെ കണക്ക് ഇങ്ങനെയാണ്: പത്തനംതിട്ട 40, എറണാകുളം 80, കോഴിക്കോട് 39, കോട്ടയം 39, വയനാട് 17, പാലക്കാട് 46, ആലപ്പുഴ 46, മലപ്പുറം 61, കൊല്ലം 85, കണ്ണൂർ 57, തൃശൂർ 19, കാസർകോട് 40.
ചൊവ്വാഴ്ച മൊത്തം 720 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 528 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.