Publish Date: Sat, 25 Apr 2020 (16:44 IST)
Updated Date: Sat, 25 Apr 2020 (16:47 IST)
അമേരിക്കയില്‍ മലയാളികുടുംബത്തിലെ മൂന്നംഗങ്ങളും കൊവിഡ് ബാധിച്ച് മരിച്ചു. തിരുവല്ല പുറമറ്റം വെള്ളിക്കര മാളിയേക്കല്‍ വീട്ടില്‍ ഏലിയാമ്മ ജോസഫാണ് (78) ഒടുവില്‍ മരിച്ചത്. ഇന്ന് ന്യൂയോര്‍ക്ക് ലോങ്ങ് ഐലന്‍ഡ് വിന്‍ത്രോപ് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
ഏലിയാമ്മയുടെ ഭര്‍ത്താവ് കെ ജെ ജോസഫ് കഴിഞ്ഞയാഴ്‌ച ന്യൂയോര്‍ക്കില്‍ വച്ച് രോഗബാധിതനായി മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരന്‍ ഈപ്പന്‍ ജോസഫ് രണ്ടാഴ്ച മുന്‍പുതന്നെ കോവിഡ് ബാധിച്ച് മരിച്ചു. ഇപ്പോള്‍ ഏലിയാമ്മയുടെ രണ്ടു മക്കളും കോവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ്.