Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്ക് ഡൗൺ ഇനിയും നീളുമോ? രണ്ട് കാരണങ്ങൾ

ലോക്ക് ഡൗൺ ഇനിയും നീളുമോ? രണ്ട് കാരണങ്ങൾ

അനു മുരളി

, ശനി, 25 ഏപ്രില്‍ 2020 (16:36 IST)
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച രണ്ടാം ഘട്ട ലോക്ക് ഡൗൺ മെയ് 3 വരെയാണുള്ളത്. മെയ് മൂന്നിനു ലോക്ക് ഡൗൺ തീരാനുള്ള സാധ്യതയില്ല. ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞിട്ടും ഇന്ത്യയിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ ലോക്ക് ഡൗൺ പൂർണമായും നിർത്തലാക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ. 
 
പല സംസ്ഥാനങ്ങളുടെയും സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണ്. കൃത്യമായി രോഗികളെ റിപ്പോർട്ട് ചെയ്യാതെയും  ടെസ്റ്റ് ചെയ്യാതേയും നിൽക്കുന്ന സംസ്ഥാനങ്ങളുണ്ട്. ലോക്ക് ഡൗൺ കൃത്യമായി പാലിക്കപ്പെടാത്തതും സാമൂഹിക അകലം പാലിക്കാത്തതും പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാൻ കാരണമാകുന്നുണ്ട്. കൂടുതൽ ടെസ്റ്റുകൾ നടത്തുന്നതും ഒരു കാരണമാണ്. മുമ്പ് ചെയ്തിരുന്നതിനേക്കാൾ വളരെയധികം ടെസ്റ്റുകൾ ഇപ്പോൾ ദിവസവും ചെയ്യുന്നുണ്ട്. ഇതും രോഗികളുടെ എണ്ണത്തി വർധനവ് ഉണ്ടാകാൻ കാരണമാകുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിയോ മാർട്ട് രാജ്യം മുഴുവൻ വ്യാപിപ്പിയ്ക്കുന്നു, വാട്ട്സ് ആപ്പിലൂടെ ഓർഡർ ചെയ്യാവുന്ന സംവിധാനം വന്നേയ്ക്കും