കൊവിഡ് വ്യാപനത്തിന്‍റെ നിരക്ക് വര്‍ദ്ധിക്കുമ്പോഴും സംസ്ഥാനങ്ങള്‍ക്ക് ചില കാര്യങ്ങളില്‍ കര്‍ശനനിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍. അന്തര്‍ സംസ്ഥാന യാത്രകള്‍ തടയരുത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
കൊവിഡ് വര്‍ദ്ധനവിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജില്ലയിലും പ്രാദേശിക മേഖലകളിലും ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്താവുന്നതാണ്. എന്നാല്‍ ജനങ്ങള്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ നടത്തുന്നതും സാധനസാമഗ്രികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതും തടയാനാകില്ല എന്ന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.
ഏപ്രില്‍ ഒന്ന് മുതല്‍ 30 വരെ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.