Publish Date: Wed, 20 Apr 2022 (19:17 IST)
Updated Date: Wed, 20 Apr 2022 (19:20 IST)
രാജ്യത്ത് കൊവിഡ് കണക്കുകൾ ഉയരുന്നതിനിടെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 2,57,80,053 കോടിയായി. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ 186.90 കോടി ഡോസ് വാക്‌സിനാണ് നൽകിയത്.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2067 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവിൽ 12,340 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 12–14 വയസ്സുകാർക്കുള്ള വാക്സീൻ ആദ്യ ഡോസ് രണ്ടര കോടിയിൽ അധികം പേർക്കാണ് നൽകിയത്.