Select Your Language

Notifications

webdunia
webdunia
webdunia
webdunia

നവംബര്‍ 11മുതല്‍ 17വരെ കാസര്‍കോട് ജില്ലയില്‍ കൊവിഡ് ബാധിച്ചത് 691 പേര്‍ക്ക് മാത്രം; സംസ്ഥാനത്ത് 31488 കേസുകള്‍

നവംബര്‍ 11മുതല്‍ 17വരെ കാസര്‍കോട് ജില്ലയില്‍ കൊവിഡ് ബാധിച്ചത് 691 പേര്‍ക്ക് മാത്രം; സംസ്ഥാനത്ത് 31488 കേസുകള്‍

ശ്രീനു എസ്

, ബുധന്‍, 18 നവം‌ബര്‍ 2020 (19:23 IST)
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ചൂടുകള്‍ക്കിടയിലും ജില്ലയ്ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നതാണ് ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരുന്നു എന്നത്.നവംബര്‍ 11 മുതല്‍ 17 വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 691 കോവിഡ് കേസുകള്‍ മാത്രമാണ്.
 
അതേസമയം നവംബര്‍ 11 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ ജില്ലയില്‍ നിന്ന് 844 പേര്‍ക്ക് രോഗം ഭേദമായി. ഈ കാലയളവില്‍ സംസ്ഥാനത്ത് ആകെ 31, 488 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.എന്നാല്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 691 കേസുകള്‍ മാത്രം. അതായത് ഈ കാലയളവില്‍ സംസ്ഥാനത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ 2.19 ശതമാനം മാത്രമാണ് കാസര്‍കോട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സെക്ട്രറല്‍ മജിസ്ട്രേറ്റ്മാരും മാഷ് പദ്ധതിയിലെ അധ്യാപകരും നടത്തിയ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ രോഗവ്യാപനം കുറയ്ക്കാന്‍ സഹായകമായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫ്രാന്‍സില്‍ ലക്ഷക്കണക്കിനുപേര്‍ക്ക് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്ന് സര്‍വെ