Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊല്ലത്ത് കോവിഡ് 555 പേര്‍ക്ക്, രോഗമുക്തി 215

Covid

എ കെ ജെ അയ്യര്‍

, വെള്ളി, 25 ഡിസം‌ബര്‍ 2020 (11:31 IST)
കൊല്ലം: കൊല്ലം ജില്ലയില്‍ കഴിഞ്ഞ ദിവസം 555 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 215 പേര്‍ രോഗമുക്തരായി. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍, കരുനാഗപ്പള്ളി ഭാഗങ്ങളിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ മയ്യനാട്, മൈലം, കുണ്ടറ, പിറവന്തൂര്‍, പെരിനാട്, അഞ്ചല്‍, പനയം ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്. വിദേശത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും സമ്പര്‍ക്കം വഴി 544 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
 
കൊല്ലം കോര്‍പ്പറേഷനില്‍ 66 പേര്‍ക്കാണ് രോഗബാധ. ഇരവിപുരം-ഒന്‍പത്, തൃക്കടവൂര്‍, തിരുമുല്ലാവാരം ഭാഗങ്ങളില്‍ ആറുവീതവും ആശ്രാമം-അഞ്ച്, കടവൂര്‍, മരുത്തടി എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതരുടെ എണ്ണം.മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-13, കരുനാഗപ്പള്ളി-11, കൊട്ടാരക്കര-ഏഴ്, പരവൂര്‍-നാല് എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.
 
ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ മയ്യനാട്-114, മൈലം-28, കുണ്ടറ-18, പിറവന്തൂര്‍-17, പെരിനാട്-14, അഞ്ചല്‍-13, പനയം-10, പവിത്രേശ്വരം, നെടുവത്തൂര്‍, ചിതറ, ഇളമാട് എന്നിവിടങ്ങളില്‍ ഒന്‍പതുവീതവും മൈനാഗപ്പള്ളി, തൃക്കരുവ, കുളത്തൂപ്പുഴ, എഴുകോണ്‍, കടയ്ക്കല്‍, ഓച്ചിറ ഭാഗങ്ങളില്‍ എട്ടുവീതവും തെ•ല, ക്ലാപ്പന പ്രദേശങ്ങളില്‍ ഏഴുവീതവും കരവാളൂര്‍, വെളിനല്ലൂര്‍, തൃക്കോവില്‍വട്ടം, തലവൂര്‍, ചവറ, കല്ലുവാതുക്കല്‍ എന്നിവിടങ്ങളില്‍ ആറുവീതവും പട്ടാഴിവടക്കേക്കര, തൊടിയൂര്‍, ഈസ്റ്റ് കല്ലട പ്രദേശങ്ങളില്‍ അഞ്ചുവീതവും പേരയം, കൊറ്റങ്കര, കുലശേഖരപുരം, ഇടമുളയ്ക്കല്‍, ആര്യങ്കാവ്, അലയമണ്‍ ഭാഗങ്ങളില്‍ നാലുവീതവും വിളക്കുടി, നീണ്ടകര, തേവലക്കര, കുളക്കട, ഏരൂര്‍ പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂരില്‍ കൊവിഡ് വാക്‌സിന്‍ വിതരണം നടത്തുന്നത് മൂന്നുഘട്ടങ്ങളിലായി