Select Your Language

Notifications

webdunia
webdunia
webdunia
Friday, 21 February 2025
webdunia

ആശുപത്രിയില്‍ കൊവിഡ് രോഗിയെ മറ്റൊരു കൊവിഡ് രോഗി ഓക്‌സിജന്‍ സിലിണ്ടര്‍കൊണ്ട് തലയ്ക്കടിച്ച് കൊന്നു

ആശുപത്രിയില്‍ കൊവിഡ് രോഗിയെ മറ്റൊരു കൊവിഡ് രോഗി ഓക്‌സിജന്‍ സിലിണ്ടര്‍കൊണ്ട് തലയ്ക്കടിച്ച് കൊന്നു

ശ്രീനു എസ്

, വ്യാഴം, 24 ഡിസം‌ബര്‍ 2020 (16:34 IST)
ആശുപത്രിയില്‍ കൊവിഡ് രോഗിയെ മറ്റൊരു കൊവിഡ് രോഗി ഓക്‌സിജന്‍ സിലിണ്ടര്‍കൊണ്ട് തലയ്ക്കടിച്ച് കൊന്നു. വ്യാഴാഴ്ച അമേരിക്കയിലെ ലോസാഞ്ചല്‍സിലെ ലങ്കാസ്റ്ററിലെ ആന്റിലോപ്വാലി ആശുപത്രിയിലാണ് സംഭവം നടന്നത്. ഒരുമുറിയില്‍ താമസിച്ചിരുന്ന 82കാരനെ കൂടെതാമസിച്ചിരുന്ന 35 കാരനാണ് വകവരുത്തിയത്. സംഭവത്തില്‍ പ്രതിയായ ജെസ്സി മാര്‍ട്ടിനെതിരെ പൊലീസ് കേസ് എടുത്തു. 
 
മുറിയില്‍ 85 കാരന്‍ പ്രാര്‍ത്ഥിക്കുന്നത് ജെസ്സിക്ക് ഇഷ്ടപ്പെട്ടില്ല. ഇതില്‍ ദേഷ്യം വന്ന ഇയാല്‍ വൃദ്ധനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വൃദ്ധനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ജെസ്സി നിലവില്‍ കൊവിഡ് ചികിത്സയിലാണ്. ഇയാള്‍ക്ക് ഒരുമില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധം: പ്രിയങ്കാ ഗാന്ധി അറസ്റ്റിൽ, കോൺഗ്രസിന്റെ രാഷ്ട്രപതി ഭവൻ മാർച്ച് തടഞ്ഞു