Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് ഭാവിയിൽ ജലദോഷം പോലെ സീസണലായി വരുന്ന രോഗം മാത്രമാകും: പഠനം

കൊവിഡ് ഭാവിയിൽ ജലദോഷം പോലെ സീസണലായി വരുന്ന രോഗം മാത്രമാകും: പഠനം
, ബുധന്‍, 13 ജനുവരി 2021 (18:53 IST)
കോവിഡിന് കാരണമാകുന്ന സാര്‍സ് കോവ് 2 വൈറസ് മനുഷ്യരിൽ സാധാരണമായ ജലദോഷത്തിനെ പോലെ സാധാരണമാകുമെന്ന് പഠനം. കൊവിഡ് പകർച്ചവ്യാധിയാകുമ്പോൾ മിക്ക ആളുകളും കുട്ടിക്കാലത്ത് വൈറസിനെ അഭിമുഖീകരിക്കുന്ന അവസ്ഥയെത്തും. അപ്പോഴാണ് അത്തരമൊരു അവസ്ഥയിലെത്തുക.
 
സയന്‍സ് ജേണലില്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സാധാരണ ജലദോഷമുണ്ടാക്കുന്ന നാല് തരം കൊറോണ വൈറസുകളിലും കോവിഡ് 19-ന് കാരണമായ സാര്‍സ് കോവിലും നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം ഗവേഷകർ കണ്ടെത്തിയത്.കോവിഡ് 19-ന് കാരണമായ സാര്‍സ് കോവ് 2 അണുബാധ മൂലമുള്ള മരണം മറ്റ് സീസണല്‍ രോഗങ്ങളേക്കാള്‍ താഴെയാകുമെന്നും(.01%) പഠനം പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 588 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 3119 പേര്‍