Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതിദിന കേസുകൾ 4,50,000ത്തിലേക്കെന്ന് പ്രവചനം, ജപ്പാനിൽ കൊവിഡ് കേസുകളിൽ കുത്തനെ വർദ്ധനവ്

പ്രതിദിന കേസുകൾ 4,50,000ത്തിലേക്കെന്ന് പ്രവചനം, ജപ്പാനിൽ കൊവിഡ് കേസുകളിൽ കുത്തനെ വർദ്ധനവ്
, തിങ്കള്‍, 9 ജനുവരി 2023 (18:14 IST)
ചൈനയ്ക്കും അമേരിക്കയ്ക്കും ശേഷം ജപ്പാനിൽ കൊവിഡ് കേസുകളിൽ വൻ വർദ്ധനവ്. മിക്കയിടത്തും പുതിയ വകഭേദമാണ് പ്രശ്നങ്ങൾ സൃഷ്ടികുന്നത്. ജപ്പാനിൽ ജനുവരി പകുതിയാകുന്നതോടെ കൊവിഡ് കേസുകൾ റെക്കോർഡ് നിലയിലാകുമെന്നാണ് ആരോഗ്യവിദഗ്ധർ കരുതുന്നത്.
 
നിലവിലെ കൊവിഡ് നിരക്കുകൾ ഉയരുമെന്നും നേരത്തെ സർക്കാർ കണക്ക് കൂട്ടിയിരുന്ന 4,50,000 എന്ന നിരക്കിലെത്തുമെന്നും ആരോഗ്യവിദഗ്ധർ കണക്കാക്കുന്നു. രോഗവ്യാപനം തടയാനായില്ലെങ്കിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ഉയരുകയും മരണനിരക്ക് ഉയരുകയും ചെയ്യും. 
 
വെള്ളിയാഴ്ച ജപ്പാനിൽ ഒരു ദിവസം മാത്രം 456 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ വർഷം രാജ്യം നേരിട്ട കൊവിഡ് തരംഗത്തേക്കാൾ വളരെ കൂടുതലാണ് ഇപ്പോഴത്തേത്. 2022 ഡിസംബർ മാസത്തിൽ 7688 കൊവിഡ് മരണങ്ങളാണ് ജപ്പാനിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജപ്പാനിലുണ്ടായ കൊവിഡ് മരണങ്ങൾ തൊട്ട് മുൻപത്തെ വർഷത്തെ അപേക്ഷിച്ച് 16 മടങ്ങ് കൂടുതലാണെന്നാണ് കണക്കുകൾ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രക്തസമ്മര്‍ദം പെട്ടെന്ന് കൂടുന്നതും രക്തം പെട്ടെന്ന് കട്ടപിടിക്കുന്നതും ഹൃദയാഘാതത്തിലേക്ക് നയിച്ച് മരണം കൂടുന്നു; ശീതതരംഗം ഗുരുതരം