ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ ശീതതരംഗത്തില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മരണപ്പെട്ടത് 25 പേര്‍. ഉത്തരേന്ത്യയില്‍ അതിശൈത്യവും മൂടല്‍മഞ്ഞും തുടരുകയാണ്. രക്തസമ്മര്‍ദം പെട്ടെന്ന് കൂടിയതും രക്തം പെട്ടെന്ന് കട്ടപിടിച്ചതും ഹൃദയാഘാതത്തിലേക്ക് നയിച്ചതാണ് 25 പേരുടെയും മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ കടുത്ത തണുപ്പിന്റെ പ്രശ്നങ്ങള്‍ ബാധിച്ച് വിവിധ ആശുപത്രികളിലായി 723 പേരെ കഴിഞ്ഞ ദിവസങ്ങളില്‍ അത്യാഹിത വിഭാഗങ്ങളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പലയിടത്തും വിമാന സര്‍വീസുകളും ട്രെയിന്‍ ഗതാഗതവും വൈകുകയാണ്. ജമ്മു കശ്മീരിലെ ലേയില്‍ താപനില തുടര്‍ച്ചയായി മൈനസ് 15 ഡിഗ്രിയ്ക്കും താഴെയാണ്. ദല്‍ഹിയിലെ സഫ്ദര്‍ജങ്ങില്‍ 1.9 ഡിഗ്രിയാണ് ഇന്നലെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില.