Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചു; രാജ്യത്ത് പ്രതിദിനം നടത്തുന്നത് ശരാശരി 8 ലക്ഷത്തിലധികം ടെസ്റ്റുകള്‍

പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചു; രാജ്യത്ത് പ്രതിദിനം നടത്തുന്നത് ശരാശരി 8 ലക്ഷത്തിലധികം ടെസ്റ്റുകള്‍

ശ്രീനു എസ്

, വ്യാഴം, 27 ഓഗസ്റ്റ് 2020 (08:31 IST)
സമയബന്ധിതവും ഊര്‍ജിതവുമായ പരിശോധനയും ഫലപ്രദമായ ചികിത്സയും കോവിഡ് മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിനു കരുത്തുപകരുന്നു. 'ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്' നയത്തിന്റെ ഭാഗമായി ദിനംപ്രതി പത്തുലക്ഷം പരിശോധനകള്‍ എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ഇന്ത്യ.
 
ഇതുവരെ ആകെ 3,76,51,512 പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,23,992 ടെസ്റ്റുകള്‍ നടത്തി. രാജ്യത്ത് പരിശോധനാസൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ ദശലക്ഷത്തിലെ പരിശോധന (ടിപിഎം) 27,284 ആയി കുത്തനെ ഉയര്‍ന്നു. രാജ്യത്തുടനീളം പരിശോധനാ ലാബുകളുടെ ശൃംഖല വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യത്താകെ 1540 ലാബുകളാണുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ 992 ഉം സ്വകാര്യമേഖലയില്‍ 548ഉം ലാബുകളാണുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് 25 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കി