Publish Date: Sat, 07 Nov 2020 (18:39 IST)
Updated Date: Sat, 07 Nov 2020 (18:41 IST)
കേരളത്തില്‍ ശനിയാഴ്‌ച 7201 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 6316 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.
ഇന്ന് 28 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലായിരുന്ന 7120 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
കണ്ണൂര്‍ 266, പത്തനംതിട്ട 147, കാസര്‍കോഡ് 94, പാലക്കാട് 465, തൃശൂര്‍ 864, എറണാകുളം 1042, കോഴിക്കോട് 971, കൊല്ലം 574, ആലപ്പുഴ 696, തിരുവനന്തപുരം 719, മലപ്പുറം 642, കോട്ടയം 500, വയനാട് 113, ഇടുക്കി 108 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് പോസിറ്റീവ് ആയവരുടെ കണക്കുകള്‍.