തിരുവനന്തപുരം: ഒരു മണിക്കൂറീനകം ഫലം അറിയാൻ സാധിയ്ക്കുന്ന ഫെലൂദ കൊവിഡ് പരിശോധന സംസ്ഥാനത്തും ആരംഭിയ്ക്കുന്നു. ഫെലൂദ പരിശോധനയ്ക്കായി കിറ്റുകൾ വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമനിച്ചു. ഇതുസംബന്ധിച്ച് കമ്പനികളുമായി സർക്കാർ ചർച്ചകൾ നടത്തിവരികയാണ്. ഒരു കിറ്റിന് 500 രൂപയായിരിയ്ക്കും വില എന്നാണ് സൂചന. പേപ്പർ സ്ട്രിപ് ഉപയോഗിച്ചുള്ള കൊവിഡ് പരിശോധനയാണിത്. ഫെലൂദ പരിശോധന ആരംഭിയ്ക്കുന്നതോടെ അർടി പിസിആർ പരിശോധന വേണ്ടിവരില്ല എന്നാണ് വിവരം.
ചിലവ് കുറവാണ് എന്നതൂം ഒരു മണിക്കൂറിനുള്ളിൽ ഫലം അറിയാം എന്നതുമാണ് ഫെലൂദ കൊവിഡ് പരിശോധനയെ സ്വീകാര്യമാക്കുന്നത്. ഡൽഹിയിലെ കൗൺസിൽ ഓഫ് സയന്റിഫിക ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക് ആൻഡ് ഇൻഡഗ്രേറ്റീവ് ബയോളജിയിലെ ഗവേഷകരാണ് കിറ്റ് വികസിപ്പിച്ചത്. രാജ്യത്ത് ഫെലൂദ കിറ്റ് ലഭ്യമാക്കുമെന്ന് ഒക്ടോബർ ആദ്യം തന്നെ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ വ്യക്തമാക്കിയിരുന്നു.