Publish Date: Tue, 22 Jun 2021 (19:41 IST)
Updated Date: Tue, 22 Jun 2021 (19:45 IST)
നിങ്ങള്‍ വാക്സിനേഷന് തയ്യാറല്ലെങ്കില്‍ രാജ്യം വിട്ട് ഇന്ത്യയിലേക്കോ അമേരിക്കിലേക്കോ പോകൂവെന്ന് ഫിലിപ്പീന്‍സ് പ്രെസിഡന്റ് റോഡ്രിഗോ ഡ്യുട്ടേര്‍ടി. വാക്സിന്‍ എടുക്കാന്‍ തയ്യാറായില്ലെങ്കില്‍ രാജ്യം വിട്ട് പോകാനാണ് അദ്ദേഹം ജനങ്ങളോട് പറഞ്ഞത്. നിങ്ങള്‍ താല്‍പര്യം ഉണ്ടെങ്കില്‍ ഇന്ത്യയിലേക്ക് പോകൂ അല്ലെങ്കില്‍ അമേരിക്കയിലേക്കോ താല്‍പര്യമുള്ള മറ്റെവിടേക്കെങ്കിലും പോകാനാണ് അദ്ദേഹം പറയുന്നത്.
വാക്സിന്‍ എടുക്കാന്‍ വിസമ്മതിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം നേരത്തെ ജനങ്ങളെ ഭീക്ഷണിപ്പെടുത്തിയിരുന്നു. വാക്സിന്‍ എടുക്കാന്‍ വിസമ്മതിക്കുന്നവരെ അറസ്റ്റ് ചെയ്ത് വാക്സിന്‍ നല്‍കുമെന്നും ജയിലില്‍ അടയ്ക്കുമെന്നുമായിരുന്നു ആദ്യം പറഞ്ഞത്.