Publish Date: Tue, 22 Jun 2021 (13:06 IST)
Updated Date: Tue, 22 Jun 2021 (13:08 IST)
കൊവിഷീൽഡ് വാക്‌സിന്റെ രണ്ടാം കുത്തിവെയ്പ്പിനുള്ള ഇടവേളയിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ. നിലവിലെ രീതി ഫലപ്രദമാണെന്നാണ് കേന്ദ്രം പറയുന്നത്.
കൊവിഷീൽഡ് വാക്‌സിന്റെ രണ്ടാം ഡോസിനുള്ള ഇടവേള ചുരുക്കണമെന്ന് വ്യാപകമായ ആവശ്യം ഉയർന്നിരുന്നു. ഇതിനാണ് സർക്കാർ ഇപ്പോൾ വ്യക്തത നൽകിയിരിക്കുന്നത്. നിലവിലെ ഇടവേള ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇടവേളയിൽ മാറ്റം വരുത്തേണ്ടെന്നും നീതി ആയോഗ് അംഗം വികെ പോൾ പറഞ്ഞു.