Publish Date: Thu, 20 May 2021 (14:01 IST)
Updated Date: Thu, 20 May 2021 (14:03 IST)
തമിഴ്‌നാട്ടില്‍ 18നും 44ലിനും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ ഇന്നുമുതല്‍ നടക്കും. വാക്‌സിന്‍ ക്ഷാമത്തേത്തുടര്‍ന്നാണ് ഇത്രയും കാലതാമസം ഉണ്ടായത്. മെയ് ഒന്നിനായിരുന്നു വാക്‌സിനേഷന്‍ ആരംഭിക്കേണ്ടിയിരുന്നത്.
അതേസമയം തമിഴ്‌നാട് മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് നിരവധി താരങ്ങളാണ് സംഭാവനകളുമായി രംഗത്തുവന്നിട്ടുള്ളത്. നടന്‍ സൂര്യയും കുടുംബവും ഒരു കോടിരൂപയാണ് നല്‍കിയത്. അവസാനമായി നടി ഐശ്വര്യ രാജേഷ് ഒരു ലക്ഷം രൂപ നല്‍കി. അജിത് 25 ലക്ഷം രൂപയാണ് നല്‍കിയത്.